Friday September 21st, 2018 - 7:32:pm
topbanner

മഞ്ജു വാര്യരുടെ വിവാഹ വാര്‍ത്തയ്ക്ക് പിന്നിലെ സത്യം

rajani v
മഞ്ജു വാര്യരുടെ വിവാഹ വാര്‍ത്തയ്ക്ക് പിന്നിലെ സത്യം

നടി മഞ്ജു വാര്യര്‍ വീണ്ടും വിവാഹിതയാകുന്നെന്ന വാര്‍ത്ത പിന്‍വലിച്ച് ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ. മെയ് 28നാണ് മഞ്ജുവിന്റെ വിവാഹവാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യയുടെ സിനിമാ കോളത്തില്‍ പ്രസിദ്ധീകരിച്ചത്.എന്നാല്‍ വാര്‍ത്ത

ശുദ്ധ അസംബന്ധമാണെന്നാണ് മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. തിരുവനന്തപുരത്ത് ഉദാഹരണം സുജാതയെന്ന സിനിമയുടെ സെറ്റിലാണ് മഞ്ജു.

മുംബൈയിലെ ഒരു വ്യവസായിയുമായി മഞ്ജുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലും വാര്‍ത്ത പ്രചരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് ചില മലയാള, തമിഴ് മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശ്രീകുമാറുമായി മഞ്ജു പ്രണയത്തിലാണ്, ശ്രീകുമാറാണ് മഞ്ജുവിനെ തിരിച്ച് സിനിമയിലേക്ക് കൊണ്ടു വന്നത് എന്നൊക്കെയായിരുന്നു മുമ്പ് പ്രചരിപ്പിച്ചിരുന്നത്. ഇപ്പോള്‍ ഒരു പടി കൂടി മുമ്പോട്ട് പോയിരിക്കുന്നു. വ്യവസായ പ്രമുഖനെ കഥാനായകനാക്കി. അത്രമാത്രമാണെന്ന് കഥയില്‍ വന്ന
വ്യത്യാസമെന്ന് സിനിമയിലെ സുഹൃത്തുക്കള്‍ പറയുന്നു.

മുംബൈയില്‍ വച്ചായിരുന്നു വിവാഹ നിശ്ചയമെന്നും പറയുന്നുണ്ട്.എന്നാലിപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യ ആ വാര്‍ത്ത പിന്‍വലിച്ചതായാണ് വെബ്സൈറ്റില്‍ കാണുന്നത്. ഗൂഗിള്‍ സെര്‍ച്ചില്‍ ലഭിക്കുന്ന വാര്‍ത്താ ലിങ്കില്‍ കയറുമ്പോള്‍ Page Not Found എന്നാണ് കാണുന്നത്.

 മഞ്ജു വാര്യര്‍ വിവാഹിതയാകുന്നു: വിവാഹ നിശ്ചയം കഴിഞ്ഞു?: സംശയവുമായി ടൈംസ് ഓഫ് ഇന്ത്യ

 

Read more topics: manjuwarrier, marriage, news, reality
English summary
manjuwarrier marriage news reality
topbanner

More News from this section

Subscribe by Email