Wednesday November 21st, 2018 - 7:21:am
topbanner

ഒന്നിനോടും അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്ന് മഞ്ജുവാര്യര്‍

rajani v
ഒന്നിനോടും അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്ന് മഞ്ജുവാര്യര്‍

ജീവിതത്തില്‍ ഒന്നിനോടും ഇതുവരെ അഡ്ജസ്റ്റ് ചെയ്തിട്ടില്ലെന്ന് മഞ്ജുവാര്യര്‍.വിവാഹ ശേഷം ഒന്നും ചെയ്യാതെ വീട്ടിലിരുന്നപ്പോഴും എന്റെ സന്തോഷത്തിന് ഒരു കുറവും ഇല്ലായിരുന്നുവെന്നും തിരിച്ച് വീണ്ടും സിനിമയിലേക്ക് എത്തിയപ്പോഴും താന്‍ സന്തോഷവതിയാണെന്ന് മഞ്ജു വാര്യര്‍.ജീവിതത്തില്‍ ഏതവസരത്തിലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്ന ആളാണ് താന്‍.

വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നപ്പോളും പൂര്‍ണ സന്തോഷവതിയായിരുന്നു. ഒരിക്കലും ഒന്നിനോടും അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നില്ല. ആദ്യകാലത്ത് സിനിമയിലുണ്ടായിരുന്ന മൂന്നുവര്‍ഷം വലിയ തിരക്കുപിടിച്ചതായിരുന്നു. അന്നും ഞാന്‍ അതൊക്കെ ആസ്വദിക്കുകയായിരുന്നു വെന്നും മഞ്ജു ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കി അഭിമുഖത്തില്‍ വ്യക്തമാക്കി.

തനിക്കുള്ള ഏറ്റവും വലിയ മോഹവും സിനിമയില്‍ വില്ലന്‍ കഥാപാത്രം അവതരിപ്പിക്കണം എന്നതാണത്.തന്റെ ഇപ്പോളത്തെ ജീവിതം ഒരു പുനര്‍ജന്മമാണെന്നും ഒന്നില്‍ നിന്നു തുടങ്ങുകയാണ്. സിനിമകളുടെ വിജയിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ജീവിതത്തിന്റെ വിജയത്തെ അളക്കാന്‍ ഒരിക്കലും സാധിക്കില്ലെന്നും താരം പറഞ്ഞു.

 

English summary
manjuwarrier interview life adjust
topbanner

More News from this section

Subscribe by Email