Thursday November 15th, 2018 - 10:20:am
topbanner

വേട്ടയുടെ വിജയത്തില്‍ സന്തോഷമറിച്ച് മഞ്ജുവാര്യര്‍

NewsDesk
വേട്ടയുടെ വിജയത്തില്‍ സന്തോഷമറിച്ച് മഞ്ജുവാര്യര്‍

വേട്ടയുടെ വിജയത്തില്‍ നന്ദി അറിയിച്ച് മഞ്ജുവാര്യ രംഗത്ത്. കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ രാജേഷ് പിള്ളക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും മഞ്ജു ആവശ്യപ്പെടുന്നുണ്ട്. മിലിക്ക് ശേഷം രാജേഷ് പിള്ള ഒരുക്കിയ വേട്ടയില്‍ ശ്രീബാല ഐപിഎസ് എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോ ത്രില്ലര്‍ എന്ന വിശേഷണം രാജേഷിന്റെ തൊപ്പിയില്‍ നാളെയൊരു പുതിയ തൂവലാകട്ടെ എന്ന് താരം ഫേസ്ബുക്കിലൂടെ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം

വേട്ടയെക്കുറിച്ച് എവിടെയും നല്ലവാക്കുകള്‍ മാത്രം കേള്‍ക്കുന്നു. ഇതെല്ലാം രാജേഷ് പിള്ളയ്ക്കുള്ളതാണ്. ഓരോ ആശംസയും വലിയ പ്രാര്‍ഥനകളായി മാറുന്നു. ആശുപത്രിയില്‍ നിന്ന് മടങ്ങിവരുമ്പോള്‍ രാജേഷിനെ കാത്ത് വേട്ടയുടെ വിജയമുണ്ടാകുമെന്നുറപ്പാണ്. ചാക്കോച്ചന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രം എന്നാണ് വേട്ടയിലെ മെല്‍വിനെക്കുറിച്ചുള്ള പ്രശംസ. ഇന്ദ്രന്‍ വീണ്ടും പോലീസ് വേഷത്തില്‍ കസറിയെന്നും പ്രേക്ഷകര്‍ പറയുന്നു. രണ്ടുപേര്‍ക്കും എന്റെ സല്യൂട്ട്. ജീവിതത്തില്‍ ആദ്യമായി ചെയ്ത പോലീസ് വേഷം നന്നായി എന്നറിയുന്നതില്‍ എനിക്കും അനല്പമായ ആഹ്ലാദമുണ്ട്. എല്ലാ പ്രോത്സാഹനത്തിനും നന്ദി. വേട്ടയ്‌ക്കൊപ്പമുള്ള നിങ്ങള്‍ രാജേഷിനുവേണ്ടി കൂടി പ്രാര്‍ഥിക്കുക.

സണ്ണിലിയോണിനെപ്പോലെ അഭിനയിക്കാനറിയാം; പ്രതീക്ഷയുണ്ടെന്ന് ഷക്കീല

കുമ്മനത്തിന്റെ നഗ്നഫോട്ടോ ഫേസ്ബുക്കിലിട്ട പ്രതി അറസ്റ്റില്‍

ഓടുന്ന കാറില്‍ ലൈംഗികബന്ധം; അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു

നിങ്ങള്‍ നഗ്നസെല്‍ഫി എടുക്കാറുണ്ടോ?

 

English summary
manjuwarrier happy vetta film
topbanner

More News from this section

Subscribe by Email