വിവാഹമോചനത്തിന് ശേഷം സിനിമയില്‍ ശക്തമായ തിരിച്ചു വരവ് നടത്തിയ നടിയാണ് മഞ്ജുവാര്യര്‍. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. സിനിമാ മേഖലയില്‍ താരത്തിന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയെന്ന്. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് പിന്നിലെ സത്യം മറ്റൊന്നാണ്.
ഒരു യുവസംവിധായകന്റെ ചിത്രത്തിലേയ്ക്ക് മഞ്ജുവിനെ ക്ഷണിച്ചിരുന്നു ചിത്രത്തിന്റെ കഥകേട്ട മഞ്ജു ഈ റോളില്‍ തന്നെക്കാള്‍ യോജിക്കുന്ന മറ്റൊരു നടിയാണെന്നുനിര്ദേശിക്കുകയായിരുന്നു. മഞ്ജു പറഞ്ഞ നടിയെ റോളിലേക്ക് നിശ്ചയിക്കുകയും സിനിമയുടെ പൂജ നടത്തുകയും ചെയ്തു. മറ്റു തരത്തിലുള്ള വാര്‍ത്തകള്‍ സത്യമല്ലെന്നും സംവിധായകന് പറയുന്നു.
മുന്‍ ഭര്‍ത്താവായ ദിലീപാണ് മഞ്ജുവിന്റെ വിലക്കിനു പിന്നിലെന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. വാരിവലിച്ചു സിനിമ ചെയ്യുന്നതില്‍ നിന്നു മഞ്ജു സ്വയംമാറി നില്ക്കുന്നതാണെന്നുംഅഭിനയസാധ്യതയുള്ള റോളുകള്‍ മാത്രമേ സ്വീകരിക്കൂവെന്നും നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
കൈ നിറയെ ചിത്രങ്ങളുമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മഞ്ജു വാര്യര്‍.കമല്‍ സംവിധാനം ചെയ്യുന്ന ആമി, ബി ഉണ്ണികൃഷ്ണന്-മോഹന്‍ലാല്‍ ടീമിന്റെ വില്ലന്‍, വി.എ.ശ്രീകുമാര്‍ മേനോന്റെ ഒടിയന് തുടങ്ങിയ ചിത്രങ്ങളിലെല്ലാം നായികയായി എത്തുന്നത് മഞ്ജുവാണ്.