Tuesday September 18th, 2018 - 7:19:pm
topbanner
Breaking News

മഞ്ജുവാര്യരുടെ ആ ആരാധിക ആരെന്ന് അറിയാമോ?

rajani v
മഞ്ജുവാര്യരുടെ ആ ആരാധിക ആരെന്ന് അറിയാമോ?

കഴിഞ്ഞ ദിവസം കോഴിക്കോട്ട് മഞ്ജു വാര്യര്‍ വന്നപ്പോള്‍ ഒരു മുത്തശ്ശി ഓടി വന്നു മഞ്ജുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്തിനാണ് കരയുന്നത് എന്ന മഞ്ജുവിന്റെ ചോദ്യത്തിനു സന്തോഷം കൊണ്ടാണെന്നായിരുന്നു അവരുടെ മറുപടി.

മഞ്ജുവിനെ ഒരുനോക്ക് കാണാന്‍ പരിപാടിക്കും മണിക്കൂറുകള്‍ മുന്നേ വേദിയിലെത്തിയിരുന്നു ഇവര്‍. സല്ലാപം മുതലുള്ള മഞ്ജുവിന്റെ സിനിമകളെല്ലാം കാണാപാഠം. ഇത്രയധികം സ്‌നേഹിക്കുന്ന ആരാധിക ആരാണ് എന്നറിയാതെ മഞ്ജു പോയെങ്കിലും ക്യാമറകണ്ണുകള്‍ അവരേ പിന്തുടര്‍ന്നു.

അത് ഗായികയും മുന്‍ ആകാശവാണി ആര്‍ട്ടിസ്റ്റുമായ റാബിയ ബീഗം ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥ കെ ടി മുഹമ്മദ് നാടകമാക്കിയപ്പോള്‍ നായികയായത് റാബിയയായിരുന്നു. അന്നു നായകനായി അഭിനയിച്ചതു കെ പി ഉമ്മറും.രാമുകാര്യാട്ട് ചെമ്മീനിലെ കറുത്തമ്മയുടെ റോളിലേക്ക് ആദ്യം വിളിച്ചത് ബീഗം റാബിയയെയായിരുന്നു.

സത്യനും രാമു കാര്യട്ടും നേരിട്ടെത്തി സിനിമയിലേയ്ക്കു ക്ഷണിച്ചത്.എന്നാല്‍ കളിയാക്കലുകളെ ഭയന്ന് ഇവര്‍ അഭിനയിക്കാന്‍ പോയില്ല.പാട്ടിനേയും സിനിമയേയും സ്‌നേഹിച്ച് ഇന്നും ഇവര്‍ കോഴിക്കോട്ട് ഒറ്റമുറി വീട്ടില്‍ കഴിയുകയാണ്.

 

 

Read more topics: manjuwarrier, fan, rabi,kozhikode
English summary
manjuwarrier fan rabi kozhikode
topbanner

More News from this section

Subscribe by Email