Thursday September 20th, 2018 - 8:20:am
topbanner
Breaking News

ഓരോ ചുവടും മുറിവേറ്റ കൂട്ടുകാരിയ്ക്ക് സമര്‍പ്പിച്ച് മഞ്ജു വാര്യര്‍

rajani
ഓരോ ചുവടും മുറിവേറ്റ കൂട്ടുകാരിയ്ക്ക് സമര്‍പ്പിച്ച് മഞ്ജു വാര്യര്‍

'മുറിവേല്‍പ്പിക്കപ്പെട്ടിട്ടും അഭിമാനത്തോടെ ജോലിയിലേക്ക് തിരിച്ചു വന്ന പ്രിയ കൂട്ടുകാരിക്ക് അഭിവാദ്യം. എന്റെ ഇന്ന് ഞാന്‍ വെയ്ക്കുന്ന ഓരോ ചുവടും ഇത്തരത്തില്‍ ജീവിതത്തില്‍ പ്രതിസന്ധി നേരിടേണ്ടി വന്ന ഓരോ പെണ്ണിനും പ്രിയ കൂട്ടുകാരിക്കും സമര്‍പ്പിക്കുന്നു.' - മഞ്ജു വാര്യര്‍.

സ്വദേശാഭിമാനികേസരി പുരസ്‌കാര ചടങ്ങിനിടെ അങ്ങേറിയ നൃത്തവിരുന്നിന് ആമുഖമായാണ് മഞ്ജു ഈ പ്രഖ്യാപനം നടത്തിയത്.കൊച്ചിയില്‍ ആക്രമണത്തിനു വിധേയയായ കൂട്ടുകാരിയായ യുവ നടിക്കാണ് മഞ്ജു നൃത്തത്തിലും ഐക്യദാര്‍ഢ്യം തീര്‍ത്തത്. തിന്മകള്‍ക്കെതിരെ പൊരുതുന്ന എല്ലാ സ്ത്രീശക്തികള്‍ക്കും ഇതു സമര്‍പ്പിക്കുകയാണെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. വേദിയില്‍ മഞ്ജു അവതരിപ്പിച്ച മൂന്ന് ഇനങ്ങളില്‍ അവസാനത്തേതിന്റെ ഉള്ളടക്കവും സ്ത്രീശക്തിയുടെ കാഹളം മുഴക്കലായിരുന്നു.

 

Read more topics: manjuwarrier, dance, dearest, friend
English summary
manjuwarrier dance dearest friend
topbanner

More News from this section

Subscribe by Email