Monday February 18th, 2019 - 1:42:am
topbanner

മഞ്ജുവാര്യര്‍ ബോളിവുഡിലേയ്ക്ക്

rajani
മഞ്ജുവാര്യര്‍ ബോളിവുഡിലേയ്ക്ക്

മഞ്ജുവാര്യര്‍ ബോളിവുഡിലേയ്ക്ക് ചേക്കേറുന്നു. ഇക്കാര്യത്തെ കുറിച്ച് താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സൂചന നല്‍കിയത്. എനിക്ക് നല്‍കാനായി അനുരാഗ് കശ്യപിന്റെ ചിന്തകളിലെവിടെയോ ഒരു കഥാപാത്രമുണ്ടെന്ന സൂചന ഇപ്പോള്‍ ഏറെ ആവേശഭരിതയാക്കുന്നു.

ആ സിനിമയ്ക്കായി കാത്തിരിക്കുന്നു. അത് ഉടന്‍ സംഭവിക്കാന്‍ പ്രാര്‍ഥിക്കുന്നു.മാത്രമല്ല സിനിമയില്‍ സമാന്തരമായ വഴികള്‍ സൃഷ്ടിച്ച അനുരാഗ് കശ്യപിനോട് എന്നും ആദരവാണ്. എന്നെങ്കിലും പരിചയപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നു.

അങ്കമാലി ഡയറീസിന്റെ സ്‌ക്രീനിങ്ങിനിടെ കണ്ടപ്പോള്‍ പെരുമാറ്റത്തിലെ ലാളിത്യം കൊണ്ട് അദ്ദേഹം കൂടുതല്‍ അമ്പരപ്പിച്ചു. ഒരുമിച്ചെടുത്ത ചിത്രം അനുരാഗ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് കൂടുതല്‍ ആഹ്ലാദവും അഭിമാനവും തരുന്നുവെന്നും താരം പറയുന്നു.

Viral News

English summary
manjuwarrier bollywood facebook post
topbanner

More News from this section

Subscribe by Email