Saturday April 20th, 2019 - 2:08:am
topbanner
topbanner

പ്രണവ് ഇടപെട്ടു മഞ്ജു ഒടിനിയില്‍ അഭിനയിക്കും

rajani v
പ്രണവ് ഇടപെട്ടു മഞ്ജു ഒടിനിയില്‍ അഭിനയിക്കും

കൊച്ചി: മോഹന്‍ലാല്‍ നായകനായി ശ്രീകുമാരമേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ മഞ്ജു വാര്യര്‍ അഭിനയിക്കും.ദിലീപ് വിഷയത്തില്‍ വിവാദ കേന്ദ്രമായതോടെ മഞ്ജുവിനെ മാറ്റി നിര്‍ത്താന്‍ എടുത്ത തീരുമാനം പ്രണവ് മോഹന്‍ലാല്‍ ഇടപെട്ടതോടെയാണ് മാറ്റിയതെന്നാണ് സൂചന.

ഒടിയന്റെയും പ്രണവിന്റെ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെയും പൂജ തിരുവനന്തപുരത്ത് ഒരുമിച്ചാണ് നടത്തിയിരുന്നത്.തന്റെ കന്നി ചിത്രത്തോടൊപ്പം പ്രഖ്യാപിച്ച പിതാവിന്റെ ചിത്രത്തിലെ നായികയെ മാറ്റുന്നത് നല്ല തുടക്കമാവില്ലന്ന നിലപാടിലായിരുന്നുവത്രെ പ്രണവ്.

മഞ്ജു തന്നെ ഒടിയനില്‍ നായികയായി അഭിനയിക്കുമെന്ന് സംവിധായകന്‍ ശ്രീകുമാറാണ് ട്വീറ്റ് ചെയ്തത്. അതേ സമയം ഒടിയനില്‍ അവസരം നല്‍കുമെങ്കിലും മോഹന്‍ലാലിന്റെ രണ്ടാമൂഴത്തില്‍ മഞ്ജു ഉണ്ടാവില്ലനാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാകുന്നത്.

 

English summary
manjuwarrier acting mohanlal film odiyan
topbanner

More News from this section

Subscribe by Email