Friday July 20th, 2018 - 1:54:pm
topbanner
Breaking News

മഞ്ജു വാരിയര്‍ വനിതാ കൂട്ടായ്മയില്‍ നിന്ന് രാജിവച്ചതായി വ്യാജ പ്രചാരണം

suji
മഞ്ജു വാരിയര്‍ വനിതാ കൂട്ടായ്മയില്‍ നിന്ന് രാജിവച്ചതായി വ്യാജ പ്രചാരണം

മലയാള സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവില്‍ നിന്ന് നടി മഞ്ജു വാരിയര്‍ രാജി വച്ചുവെന്നത് വ്യാജ പ്രചാരണം. അമ്മ പ്രസിഡന്റായ മോഹന്‍ലാലിനെ ഇക്കാര്യം അറിയിച്ചതായിട്ടാണ് പ്രചാരണം. എന്നാല്‍ ഇത്തരത്തില്‍ കത്ത് ഇന്നലെ രാത്രി വരെ ഡബ്ല്യു സിസിയ്ക്ക് കിട്ടിയിട്ടില്ല. കത്ത് ഒരാഴ്ച മുമ്പ് കൈമാറിയെന്നാണ് പ്രചരിച്ച വാര്‍ത്ത.

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് നാലു നടിമാര്‍ അമ്മയില്‍ നിന്ന് രാജി വച്ചിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ചത് നടി മഞ്ജു വാര്യരായിരുന്നു.നടിയ്ക്ക് പിന്തുണ നല്‍കുന്നതിലും സംഘടന രൂപീകരിക്കുന്നതിലും അവര്‍ മുമ്പിലായിരുന്നു. അതിനാല്‍ തന്നെ മഞ്ജുവിന്റെ നിലപാട് എന്താകുമെന്ന് ഏവരും ആകാംക്ഷയോടെ നോക്കിയിരുന്നു.

ഇതിനിടയിലാണ് മഞ്ജു രാജിവച്ചെന്ന വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. കൂട്ടായ്മയിലെ അംഗങ്ങള്‍ ഇതു നിഷേധിച്ചിരുന്നു. നിലവില്‍ സ്റ്റേജ് പരിപാടിയുടെ ഭാഗമായി വിദേശത്താണ് മഞ്ജുവാരിയര്‍ .

Read more topics: manju warrier, wcc
English summary
manju warrier still part of wcc
topbanner

More News from this section

Subscribe by Email