topbanner
Tuesday September 26th, 2017 - 1:49:am
topbanner

പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ; ഇവയെ നേരിടാന്‍ ടെക്നിക്കുകളൊന്നുമില്ല: മഞ്ജുവാര്യര്‍

Jikku Joseph
പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ; ഇവയെ നേരിടാന്‍ ടെക്നിക്കുകളൊന്നുമില്ല: മഞ്ജുവാര്യര്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജുവാര്യര്‍. ഒരു ഇടവേളയ്ക്ക് ശേഷം താരം സിനിമയില്‍ എത്തിയതോടെ ഒട്ടേറെ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്തെന്ന് മഞ്ജുവാര്യര്‍ തന്നെ ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

ചിലതൊക്കെ കാണാറുണ്ട് കോടീശ്വരനുമായി വിവാഹം, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നു, ചില സിനിമകളില്‍ നിന്നു പിന്‍മാറിയെന്നൊക്കെ. ഇത്തരം വാര്‍ത്തകള്‍ക്ക് അവ അര്‍ഹിക്കുന്ന പ്രാധാന്യം മാത്രം കൊടുത്താല്‍ മതി. എഴുതുന്നവരുടെ മനോഗതം അനുസരിച്ച് ഓരോന്ന് പടച്ചുവിടുകയാണെന്നും മഞ്ജു പറഞ്ഞു.

എന്നാല്‍ ഇതിന്റെയൊക്കെ സത്യം അറിയാവുന്നതുകൊണ്ട് ഇതൊന്നും കണ്ട് ടെന്‍ഷനടിക്കാറില്ല. നമ്മളെന്തിനാ പേടിക്കുന്നത്. ഇവയെ നേരിടാന്‍ ടെക്നിക്കുകളൊന്നുമില്ല. പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ ചിരിയോടെ തള്ളിക്കളയുക. പോസറ്റീവായി ഇരിക്കുകയെന്നും മഞ്ജു പറഞ്ഞു.

അവിടെയും ഇവിടെയും വരുന്ന വാര്‍ത്തകളൊന്നും ആരും വിശ്വസിക്കരുത്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നേരിട്ടോ ഫെയ്‌സ്ബുക്ക് പേജ് വഴിയോ പറയും. അതാണെന്റെ പതിവ്, നിങ്ങളുമായി നേരിട്ട് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതാണ് എനിക്ക് ഇഷ്ടമെന്നും മഞ്ജു അഭിമുഖത്തില്‍ പറഞ്ഞുവെയ്ക്കുന്നു.

English summary
manju warrier responding about some fake news
topbanner topbanner

More News from this section

Subscribe by Email