ഉദാഹരണം സുജാതയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടി മഞ്ജു വാര്യര്‍. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഉദാഹരണം സുജാതയുടെ വിജയം മഞ്ജു പങ്കുവെച്ചത്. കേരളത്തിലെ എല്ലാ സുജാതമാരെയും സ്നേഹത്തോടെ ഓര്‍ത്തുകൊണ്ട് ചിത്രത്തിന്റെ വിജയം പങ്കുവെയ്ക്കുന്നുവെന്ന് മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഈ സ്നേഹത്തിനു നന്ദി പറയാന്‍ വാക്കുകളില്ല. നല്ല സിനിമയുടെ ഉദാഹരണമായി സുജാതയെ സ്വീകരിച്ച് വിജയിപ്പിച്ച പ്രേക്ഷകര്‍ക്കൊപ്പം വിജയം ആഘോഷിയ്ക്കാന്‍ സാധിച്ച സന്തോഷം പങ്ക് വയ്ക്കുന്നു. കേരളത്തിലെ എല്ലാ സുജാതമാരെയും സ്നേഹപൂര്‍വം ഓര്‍ത്തുകൊണ്ട്; മഞ്ജു പറയുന്നു. തനിക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാണ് ഉദാഹരണം സുജാതയെന്ന് മഞ്ജു തന്നെ വ്യക്തമാക്കിയിരുന്നു. പ്രേക്ഷകര്‍ ഒരുപാട് ഇഷ്ട്ടപെടുന്ന നല്ല സിനിമയുടെ ഉദാഹരണം ആകട്ടെ; ഉദാഹരണം സുജാതയെന്നും മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചു.
മഞ്ജു വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഈ സ്നേഹത്തിനു നന്ദി പറയാന്‍ വാക്കുകളില്ല. നല്ല സിനിമയുടെ ഉദാഹരണമായി സുജാതയെ സ്വീകരിച്ച് വിജയിപ്പിച്ച പ്രേക്ഷകര്‍ക്കൊപ്പം വിജയം ആഘോഷിയ്ക്കാന്‍ സാധിച്ച സന്തോഷം പങ്ക് വയ്ക്കുന്നു. കേരളത്തിലെ എല്ലാ സുജാതമാരെയും സ്നേഹപൂര്‍വം ഓര്‍ത്തുകൊണ്ട്....