Wednesday September 19th, 2018 - 8:28:pm
topbanner
Breaking News

സന്തോഷ് ശിവന്റെ പുതിയ മലയാള ചിത്രത്തില്‍ മഞ്ജു വാര്യരും, കാളിദാസ് ജയറാമും

suji
സന്തോഷ് ശിവന്റെ പുതിയ മലയാള ചിത്രത്തില്‍ മഞ്ജു വാര്യരും, കാളിദാസ് ജയറാമും

ഇന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍ പുതിയ മലയാള ചിത്രം ഒരുക്കുന്നു. ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന ചിത്രത്തിലേക്ക് മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ സഹീര്‍ എന്നിവരെ തെരഞ്ഞെടുത്തെന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് സുപ്രധാന കഥാപാത്രങ്ങളെയാണ് ഇവര്‍ അവതരിപ്പിക്കുക. മമ്മൂട്ടിയുമായി ചേര്‍ന്ന് കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍ ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപനം. എന്നാല്‍ ഈ ചിത്രം സന്തോഷ് ശിവന്‍ മാറ്റിവെച്ചെന്നാണ് കരുതുന്നത്.

മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴയില്‍ ഒക്ടോബര്‍ 20ന് ആരംഭിക്കുമെന്നാണ് സൂചന. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍ അജു വര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി എന്നിവരും അഭിനയിക്കും. ഹോളിവുഡ്, ബോളിവുഡ് ടെക്‌നീഷ്യന്‍മാര്‍ ചിത്രത്തിന് പിന്നിലുണ്ടാകും.

 

English summary
manju warrier and kalidas in santosh sivans directorial
topbanner

More News from this section

Subscribe by Email