Wednesday November 14th, 2018 - 10:19:am
topbanner

പാര്‍വതിയ്‌ക്കെതിരായ സൈബര്‍ അക്രമണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മഞ്ജുവിന്റെ പ്രതികരണമിങ്ങനെ

suji
പാര്‍വതിയ്‌ക്കെതിരായ സൈബര്‍ അക്രമണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മഞ്ജുവിന്റെ പ്രതികരണമിങ്ങനെ

കസബയ്‌ക്കെതിരെയുള്ള വിമര്‍ശനത്തിന്റെ പേരില്‍ നടി പാര്‍വതിയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ സൈബര്‍ ആക്രമണം നടക്കുകയാണ്. ഈ വിഷയത്തില്‍ മഞ്ജു വാര്യരോട് പ്രതികരണം ആഞ്ഞപ്പോള്‍ താരം വഴുതി. സൂര്യഫെസ്റ്റിവലിയെ പ്രഭാഷണ മേളയിലെ പ്രസംഗത്തിന് ശേഷം ചോദ്യത്തോര വേളയില്‍ ഒരു പെണ്‍കുട്ടിയുടെ ചോദ്യത്തോട് പ്രതികരിക്കവേയാണ് താരം വിഷയത്തില്‍ അഭിപ്രായം പറയാതെ ഒഴിഞ്ഞു മാറിയത്.

'ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ നടി പാര്‍വതി സോഷ്യല്‍ മീഡിയകളിലൂടെ ആക്രമിക്കപ്പെട്ടതിനെ കുറിച്ച് എന്താണ് പറയാനുള്ളത്?' എന്ന പെണ്‍കുട്ടിയുടെ ചോദ്യത്തിനു മഞ്ജു നല്‍കിയ ഉത്തരം 'അത് പറയാനുള്ള വേദിയല്ല ഇത്. നൊ കമന്റസ് സോറി' എന്നായിരുന്നു.

ചലച്ചിത്ര രംഗത്ത് പാര്‍വതിയുടെ പരാമര്‍ശവും താരത്തിനെതിരായ സോഷ്യല്‍മീഡിയ ആക്രമണവും വിവാദമായി നില്‍ക്കുന്നവേളയിലാണ് വിവാദത്തില്‍ ഉള്‍പ്പെടാന്‍ തയ്യാറാകാതെ മഞ്ജു ചോദ്യത്തില്‍ നിന്നു ഒഴിഞ്ഞു മാറിയത്.

 

Read more topics: parvathy, manju warrier
English summary
manju not ready to replay about parvathys issue
topbanner

More News from this section

Subscribe by Email