topbanner
Tuesday November 21st, 2017 - 2:34:am
topbanner
Breaking News

മീനാക്ഷിയെ കാണാന്‍ മഞ്ജു പോയില്ല; വാര്‍ത്ത അടിസ്ഥാന രഹിതം

rajani v
മീനാക്ഷിയെ കാണാന്‍ മഞ്ജു പോയില്ല; വാര്‍ത്ത അടിസ്ഥാന രഹിതം

മഞ്ജു വാര്യര്‍ ദിലീപിന്റെ ആലുവയിലെ തറവാട്ട് വീട്ടിലെത്തി മകള്‍ മീനാക്ഷിയെ കണ്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതം. കഴിഞ്ഞ ദിവസം ചില ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലാണ് ഈ വാര്‍ത്ത വന്നത്. വീട്ടിലെത്തിയ മഞ്ജു വാര്യരെ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍ സ്വീകരിച്ചെന്നും എന്നാല്‍ മകള്‍ മീനാക്ഷി അമ്മയെ കാണാന്‍ തയ്യാറായില്ലെന്നും ഈ വാര്‍ത്തയില്‍ ഉണ്ടായിരുന്നു.

ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ മീനാക്ഷിക്കുണ്ടായ തെറ്റിദ്ധാരണകള്‍ നീക്കാനാണ് മഞ്ജു വീട്ടിലെത്തിയത് എന്നായിരുന്നു മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്. മഞ്ജു വാര്യര്‍ കഴിഞ്ഞ കുറേ ദിവസങ്ങളിലായി കമല്‍ ചിത്രം ആമിയുടെ ചിത്രീകരണത്തിനായി കൊല്‍ക്കത്തയിലായിരുന്നുവെന്നും, ചിത്രീകരണം പൂര്‍ത്തിയാക്കി രണ്ട് ദിവസം മുമ്പാണ് വീട്ടിലെത്തിയതെന്നും ഇവരുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു.

Read more topics: manju, meet, meenakshi, news fake
English summary
manju meet meenakshi news fake
topbanner topbanner

More News from this section

Subscribe by Email