topbanner
Wednesday August 23rd, 2017 - 7:16:pm
topbanner

മഞ്ജിമ മോഹന് മികച്ച പുതുമുഖ താരത്തിനുള്ള സൗത്ത് ഫിലിം ഫെയര്‍ അവാര്‍ഡ്

rajani v
മഞ്ജിമ മോഹന് മികച്ച പുതുമുഖ താരത്തിനുള്ള സൗത്ത് ഫിലിം ഫെയര്‍ അവാര്‍ഡ്

64ാമത് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡില്‍ മികച്ച പുതുമുഖ താരമായി തെരഞ്ഞെടുക്കപ്പെട്ടു മലയാളത്തിന്റെ പ്രിയ താരം മഞ്ജിമ മോഹനെ തിരഞ്ഞെടുത്തു. 'അച്ചം എണ്‍പത് മടയമട' എന്ന ഗൗതം മേനോന്റെ തമിഴ് ചിത്രത്തിലൂടെയാണ് മഞ്ജിമ തമിഴകത്തിന്റെയും പ്രിയ താരമായി മാറിയത്. ഇത് മഞ്ജിമയുടെ ആദ്യ തമിഴ് ചിത്രമായിരുന്നു.

1998ല്‍ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തില്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച മഞ്ജിമ മയില്‍പ്പീലി കാവ്, പ്രിയം, സാഫല്യം, തെങ്കാശിപ്പട്ടണം തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി പ്രണയകനായ ഒരു വടക്കന്‍ സെല്‍ഫിയിലൂടെയാണ് മഞ്ജിമ മോഹന്‍ മലായള സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ചത്. 14 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മഞ്ജിമ ഒരു വടക്കന്‍ സെല്‍ഫിയിലൂടെ സിനിമാ ലോകത്ത് തിരികെയെത്തിയത്.

Read more topics: manjima, south, film fair, award
English summary
manjima south film fair award
topbanner topbanner

More News from this section

Subscribe by Email