Sunday November 18th, 2018 - 2:16:pm
topbanner

മമ്ത മോഹന്‍ദാസിന്റെ പിറന്നാള്‍ ആഘോഷിച്ച് ദിലീപ്

JB
മമ്ത മോഹന്‍ദാസിന്റെ പിറന്നാള്‍ ആഘോഷിച്ച്  ദിലീപ്

 കൊച്ചി:പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ മമ്ത മോഹന്‍ദാസിന് പിറന്നാള്‍. ദിലീപ് നായകനാവുന്ന കോടതി സമക്ഷം ബാലന്‍ വക്കീലില്‍ മമ്ത നായികാ വേഷമാണ് കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസമായിരുന്നു പിറന്നാള്‍ ആഘോഷം. നായകന്‍ ദിലീപ്, സുരാജ് വെഞ്ഞാറമൂട്, ലെന എന്നിവരും കൂടിയുള്ള ചിത്രമാണ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സുരാജ്, ലെന എന്നിവര്‍ പോലീസ് വേഷത്തിലാണ്. ദിലീപ് വക്കീലായി എത്തുന്നതാണ് ചിത്രം. സിനിമയുടെ ലൊക്കേഷനില്‍ നിന്നും പുറത്തു വരുന്ന ആദ്യ ചിത്രം കൂടിയാണിത്.

ദിലീപും മമ്തയും ജോഡികളായെത്തുന്ന നാലാമത്തെ ചിത്രമാണിത്. പാസ്സന്ജര്‍, മൈ ബോസ്, ടൂ കണ്‍ട്രീസ് എന്നിവയാണ് ഇതിനു മുന്‍പ് ഇരുവരും ഒന്നിച്ചെത്തിയ ചിത്രം. എല്ലാ ചിത്രങ്ങളും ജനപ്രീതി നേടിയവയായിരുന്നു.പൃഥ്വിരാജ് ചിത്രങ്ങളായ നയന്‍, ലൂസിഫര്‍ എന്നിവയിലും മമ്ത വേഷമിടുന്നുണ്ട്. നായിക വേഷം കൈകാര്യം ചെയ്തു പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം നീലിയാണ്.

 

 

English summary
mamtha mohandas birthday celebration
topbanner

More News from this section

Subscribe by Email