നൂറു കോടി ക്ലബില്‍ ഇടം നേടിയ മോഹന്‍ലാലിന്റെ പുലിമുരുകന്, ഒപ്പം എന്നിവയ്ക്ക് ശേഷം ഒരു മമ്മൂട്ടി ചിത്രം മൊഴിമാറ്റി എത്തുകയാണ്.തമിഴില്‍ നിന്ന് മലയാളത്തിലേക്കാണ് എന്നതാണ് പ്രത്യേകത.
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മെഗാ സ്റ്റാര്‍ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് പേരന്പ്. റാം സംവിധാനം ചെയ്യുന്ന ചിത്രം മലയാള പ്രേക്ഷകരും സ്വീകരിക്കുമെന്ന മമ്മൂട്ടിയുടെ അഭിപ്രായത്തെ തുടര്‍ന്നാണ് മലയാളത്തിലേക്ക് ചിത്രം മൊഴിമാറ്റി എത്തുന്നത്. അഞ്ജലി, സൂരാജ് വെഞ്ഞാറംമൂട് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.