Saturday November 17th, 2018 - 6:35:pm
topbanner

മലയാള സിനിമ ഇന്നേ വരെ കാണാത്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് അബ്രഹാമിന്റെ സന്തതികളെന്ന് രഞ്ജി പണിക്കര്‍

rajani v
 മലയാള സിനിമ ഇന്നേ വരെ കാണാത്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് അബ്രഹാമിന്റെ സന്തതികളെന്ന് രഞ്ജി പണിക്കര്‍

നാളെ തീയേറ്ററുകളിലെത്തുന്ന മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികള്‍ മലയാള സിനിമ ഇന്നേ വരെ കാണാത്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്ന് രഞ്ജി പണിക്കര്‍. ഒരു സാധാരണ ഇന്‍വെസ്റ്റിഗേഷന്‍ സിനിമകളില്‍ കാണുന്നത് പോലെ യാതൊരുബന്ധമില്ലാത്ത കേസ് അന്വേഷിക്കാന്‍ വരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥയല്ല മറിച്ച് തന്റെ ജീവിതത്തില്‍ നെഞ്ചോട് ചേര്‍ത്ത് വെക്കാവുന്ന ഒരു കേസ് അന്വേഷണമായിട്ടാണ് ഡെറിക് അബ്രഹാം വരുന്നത്.

ചിത്രത്തിലെ പല സംഭവങ്ങളും ഒടുക്കം അദ്ദേഹത്തിന്റെ നേര്‍ക്ക് നേരാണ് വരുന്നതെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.പത്ത്‌വര്‍ഷം മുമ്പ് മമ്മൂട്ടി ഡേറ്റ് നല്‍കിയ സംവിധായകനാണ് ഷാജി പടൂര്‍ എന്നും നല്ലൊരു തിരക്കഥക്ക് വേണ്ടി കുറെയേറെ വര്‍ഷങ്ങള്‍ കാത്തിരുന്ന വ്യക്തിയാണ് അദ്ദേഹമെന്നും താരം കൂട്ടിച്ചേര്‍ത്തു.

ആന്‍സണ്‍ പോള്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. കനിഹ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, യോഗ് ജപ്പി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

 

 

English summary
mamootty renjipanikar abrahaminte santhathikal
topbanner

More News from this section

Subscribe by Email