topbanner
Thursday November 23rd, 2017 - 6:23:pm
topbanner
Breaking News

ഈ വര്‍ഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആദ്യചിത്രം തമിഴില്‍

NewsDesk
ഈ വര്‍ഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആദ്യചിത്രം തമിഴില്‍

 
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യ ചിത്രം മലയാളമല്ല  പിന്നെ ഏതാകും എന്നല്ലേ ചിന്തിക്കേണ്ട തമിഴാണ്. തമിഴിലിലെ മുന്‍നിരസംവിധായകനും ദേശീയ പുരസ്‌കാര ജേതാവുമായ റാമിന്റെ പേരന്‍പ് എന്നചിത്രത്തിലാണ് ഈ വര്‍ഷം ആദ്യമായി മമ്മൂട്ടി അഭിനയിക്കുന്നത്. ചിത്രത്തിന്റെ രചനയും റാം തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.
 
ജനുവരി ആറിന് കൊടൈക്കനാലില്‍ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ നായിക അഞ്ജലിയാണ്. യുവന്‍ശങ്കര്‍ രാജയാണ് ചിത്രത്തില്‍ സംഗീതം നല്‍കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ആദ്യ തമിഴ് ചിത്രം കെ.മധു സംവിധാനം ചെയ്ത ക്രൈംത്രില്ലറായ മൗനം സമ്മതമാണ്. തുടര്‍ന്ന് അഴകന്‍, രജനികാന്തിനോടൊപ്പം  ദളപതി ,ഐശ്വര്യാറായിയോടൊപ്പം കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍,2010 ത്തില്‍ അര്‍ജ്ജുര്‍ പ്രധാനവേഷത്തിലെത്തിയ വന്ദേമാതം എന്നീ തമിഴ് സിനിമകളിലാണ് മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.

English summary
mamootty new year film in tamil
topbanner topbanner

More News from this section

Subscribe by Email