Tuesday November 13th, 2018 - 6:07:am
topbanner

ജന്മദിനത്തില്‍ പ്രളയബാധിതര്‍ക്കൊപ്പം മമ്മൂക്ക; ജനങ്ങളുടെ മുന്‍പില്‍ അല്ല, ഒപ്പമുണ്ടെന്ന് താരം

RA
ജന്മദിനത്തില്‍ പ്രളയബാധിതര്‍ക്കൊപ്പം മമ്മൂക്ക; ജനങ്ങളുടെ മുന്‍പില്‍ അല്ല, ഒപ്പമുണ്ടെന്ന് താരം

കേരളത്തെ താറുമാറാക്കിയ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഇല്ലാതെയാണ് ഇത്തവണ മമ്മൂട്ടിയുടെ പിറന്നാള്‍.തന്റെ ജന്മദിനം പറവൂരിലെ പ്രളയബാധിതര്‍ക്കൊപ്പാണ് മമ്മൂക്ക സമയം ചിലവഴിച്ചത്.'ജനങ്ങളുടെ മുന്‍പില്‍ അല്ല, ഒപ്പമുണ്ടെന്ന് പറഞ്ഞു മമ്മൂട്ടി ക്യാമ്പിലെ ജനങ്ങൾക്ക് ധൈര്യം പകർന്നു. വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ട പറവൂരിലെ ഒരു നിര്‍ധന യുവതിക്ക് വീട് വച്ച്‌ നല്‍കുന്നത് ഉള്‍പ്പെടെയുള്ളകാര്യങ്ങളാണ മമ്മൂട്ടി ആരാധകര്‍ നടത്തുന്നത്.

വീടിന്റെ കല്ലിടല്‍ ചടങ്ങ് ഇന്ന് തന്നെ നടക്കും.പിറന്നാള്‍ ആശംസകളറിയിക്കാന്‍ നിരവധി ആരാധകരാണ് ഇന്നലെ രാത്രി തന്നെ താരത്തിന്റെ കൊച്ചിയിലെ വീടിന് മുന്നില്‍ തടിച്ച്‌ കൂടിയത്. വീട്ടിലെത്തിയ ആരാധകരെ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചാണ് സ്വീകരിച്ചത്. ആശംസകളറിയിച്ച ആരാധകരോടുള്ള താരത്തിന്റെ പ്രതികരണം അവരെ അമ്ബരപ്പിച്ചു. ആരാധകര്‍ക്ക് പിറന്നാള്‍ കേക്കിന്റെ മധുരം കൂടി നല്‍കിയാണ് താരം അവരെ യാത്രയാക്കിയത്.

Read more topics: mamootty, birthday, camp
English summary
mamootty birthday camp
topbanner

More News from this section

Subscribe by Email