Sunday November 18th, 2018 - 5:27:am
topbanner

തനിക്ക് വേണ്ടി പ്രതികരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: മമ്മൂട്ടി

Anju NC
തനിക്ക് വേണ്ടി പ്രതികരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: മമ്മൂട്ടി

കൊച്ചി: കസബ വിവാദത്തില്‍ നടി പാര്‍വ്വതിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് നടന്‍ മമ്മൂട്ടി. തനിക്ക് വേണ്ടി പ്രതികരിക്കാനോ തന്നെ പ്രതിരോധിക്കുവാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്രം പോലെ തന്നെ പ്രധാനമാണ് അഭിപ്രായ സ്വാതന്ത്രമെന്നും മമ്മൂട്ടി പറഞ്ഞു. വിമര്‍ശനമുണ്ടായ ദിവസം തന്നെ പാര്‍വ്വതി ഇക്കാര്യം തന്നെ അറിയിച്ചിരുന്നെന്നും താന്‍ പാര്‍വ്വതിയെ ആശ്വസിപ്പിച്ചിരുന്നെന്നും മമ്മൂട്ടി പറഞ്ഞു.

വിദേശത്തായതിനാല്‍ സംഭവങ്ങള്‍ പലതും ശ്രദ്ധിക്കാനായില്ലെന്നും പാര്‍വ്വതിയോട് ഇക്കാര്യങ്ങളെ സംബന്ധിച്ച് താന്‍ സംസാരിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കസബ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പാര്‍വ്വതി ഐഎഫ്എഫ്‌കെയുടെ ഓപ്പണ്‍ ഫോറത്തില്‍ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ ഒരു വിഭാഗം ആളുകള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപക വിമര്‍ശനമുയര്‍ത്തി രംഗത്തെത്തിയിരുന്നു. ഇത് പിന്നീട് വ്യക്തി അധിക്ഷേപത്തിലേക്ക് തിരിയുകയായിരുന്നു.

സംസ്ഥാനത്ത് കുറേ ദിവസങ്ങളായി ചര്‍ച്ചാ വിഷയമായിരുന്ന വിഷയത്തില്‍ ഇതാദ്യമായാണ് മമ്മൂട്ടി പ്രതികരിക്കുന്നത്.

English summary
mammooty react to parvathy's cyber issue
topbanner

More News from this section

Subscribe by Email