Friday November 16th, 2018 - 7:40:am
topbanner

മമ്മൂട്ടിയുടെ പുത്തന്‍പണം റിലീസ് നീട്ടി

NewsDesk
മമ്മൂട്ടിയുടെ പുത്തന്‍പണം റിലീസ് നീട്ടി

മമ്മൂട്ടി- രഞ്ജിത്ത് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന പുത്തന്‍പണം അഥവാ ദി ന്യൂ ഇന്ത്യന്‍ റുപ്പി റിലീസ് നീട്ടിവെച്ചു. ഏപ്രിലില്‍ റിലീസ് ഉണ്ടാകുമെന്നാണ് ആദ്യം പുറത്തുവന്നിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് മെയ് 12ലേയ്ക്ക് മാറ്റിവെച്ചു. രഞ്ജിന്റെ സംവിധാനത്തില്‍ പിറക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നിത്യാനന്ദ ഷേണായി എന്ന വ്യവസായിയെയാണ് അവതരിപ്പിക്കുന്നത്.

ചിത്രത്തിലുടനീളം മമ്മൂട്ടി കാസര്‍ഗോഡ് ഭാഷയില്‍ സംസാരിക്കുന്നതും ചിത്രത്തിന്റെ പ്രത്യേകതളിലൊന്നാണ്. മാമുക്കോയ, കോട്ടയം നസീര്‍, സുരേഷ് കൃഷ്ണ, ഇനിയ തുടങ്ങിയവരും ചിത്രത്തില്‍ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഗോവ, കാസര്‍ഗോഡ്, കൊച്ചീ എന്നിവിടങ്ങളിലാണ് ചിത്രീകരണം.

സിദ്ധിഖ്, ഇനിയ, ഹരീഷ് കണാരന്‍, നിര്‍മല്‍ പാലാഴി, മാമുക്കോയ, സ്വരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ത്രീ കളര്‍ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. കാഷ്മോര, മാരി എന്നീ ചിത്രങ്ങളുടെ ക്യാമറാമാനായ ഓംപ്രകാശാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതസംവിധാനം: ഷഹബാസ് അമന്‍.

Read more topics: mammooty, puthan panam,
English summary
mammooty puthan panam release
topbanner

More News from this section

Subscribe by Email