Sunday January 20th, 2019 - 4:44:pm
topbanner

റിലീസിന് മുമ്പേ മമ്മൂട്ടി ചിത്രം ആങ്കിള്‍ ലാഭം നേടി ; മാര്‍ച്ച് രണ്ടാം വാരം തിയറ്ററിലേക്ക്

suji
റിലീസിന് മുമ്പേ മമ്മൂട്ടി ചിത്രം ആങ്കിള്‍ ലാഭം നേടി ; മാര്‍ച്ച് രണ്ടാം വാരം തിയറ്ററിലേക്ക്

പ്രദര്‍ശനത്തിന് എത്തും മുമ്പേ മുടക്കുമുതലും ഒപ്പം ലാഭവും നേടി മമ്മൂട്ടി ചിത്രം അങ്കിള്‍. ചിത്രത്തിന്റെ തമിഴ് തെലുങ്ക് റീമേക്ക് അവകാശവും സാറ്റലൈറ്റ് റൈറ്റുമാണ് ചിത്രം റിലീസ് ചെയ്യും മുമ്പേ വിറ്റുപോയത്. സൂര്യ ടിവിയാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയത്. മാര്‍ച്ച് രണ്ടാം വാരം ചിത്രം റിലീസ് ചെയ്യും.

കൗമാര പ്രായത്തിലുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന പ്രശ്‌നങ്ങളും, അതില്‍ അച്ഛന്റെ സുഹൃത്ത് ഇടപെടുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് ദാമോദറാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

 

Read more topics: uncle, mammootty, release
English summary
mammoottys uncle will release on march
topbanner

More News from this section

Subscribe by Email