Sunday September 23rd, 2018 - 8:47:am
topbanner

മമ്മൂട്ടി നായകനാകുന്ന പേരന്‍പിന്റെ റിലീസ് പ്രഖ്യാപിച്ചു

suji
മമ്മൂട്ടി നായകനാകുന്ന പേരന്‍പിന്റെ റിലീസ് പ്രഖ്യാപിച്ചു

മമ്മൂട്ടി നായകനാകുന്ന തമിഴ് ചിത്രം പേരമ്പിന് റോട്ടര്‍ഡാം ചലച്ചിത്ര മേളയില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. ഓഡിയന്‍സ് അവാര്‍ഡ് പട്ടികയില്‍ 17ാം സ്ഥാനത്തായിരുന്നു ചിത്രം. ഇപ്പോഴിതാ പേരന്‍പിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. മേയ് അവസാനമോ ജൂണ്‍ ആദ്യമോ ആയിരിക്കും റിലീസ്. തരമണിയ്ക്ക് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രമാണ് പേരന്‍പ്.

ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ റാമിന്റെ നാലാമത്തെ ചിത്രമാണിത്. രണ്ടു വര്‍ഷം മുമ്പാണ് ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തില്‍ ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി. തമിഴിലും മലയാളത്തിലുമായിട്ടാണ് ചിത്രമൊരുങ്ങുന്നത്.

സമുദ്രക്കനി, അഞ്ജലി അമീര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ദിഖും സുരാജും ചിത്രത്തിലുണ്ട്.

Read more topics: mammootty, peranbu, release
English summary
mammoottys peranbu will release soon
topbanner

More News from this section

Subscribe by Email