Thursday February 21st, 2019 - 7:41:pm
topbanner

ബോക്‌സ്ഓഫീസില്‍ മികച്ച കളക്ഷന്‍ നേടി മാസ്റ്റര്‍പീസ് ; 40 കോടിയുമായി മുന്നേറുന്നു

suji
ബോക്‌സ്ഓഫീസില്‍ മികച്ച കളക്ഷന്‍ നേടി മാസ്റ്റര്‍പീസ് ; 40 കോടിയുമായി മുന്നേറുന്നു

മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസ് ബോക്‌സ്ഓഫീസില്‍ മികച്ച വിജയം നേടി 40 കോടി സ്വന്തമാക്കി. സിനിമ നിര്‍മ്മിച്ച റോയല്‍ സിനിമാസാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യമറിയിച്ചത്.

13000 ഷോയിലൂടെയാണ് 40 കോടി ബോക്‌സ് ഓഫീസില്‍ നിന്നു വാരിയത്. ഒട്ടേറെ റിലീസുകള്‍ക്കിടയിലും മികച്ച കളക്ഷന്‍ തന്നെയാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ആദ്യ ദിനം തന്നെ 5.1കോടി നേടി മലയാളത്തില്‍ ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡ് സിനിമ സ്വന്തമാക്കിയിരുന്നു.

ആദ്യ 3 ദിവസങ്ങള്‍ കൊണ്ട് 10 കോടിയിലധികം ചിത്രം കളക്റ്റ് ചെയ്തിരുന്നു . രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റര്‍പീസ്. റിലീസ് ചെയ്ത് 10 ദിവസംകൊണ്ട് ചിത്രം 22.67 കോടി രൂപയും സിനിമ നേടിയിരുന്നു. ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂക്ക ചിത്രത്തിന്റെ മികച്ച കളക്ഷന്‍ കൂടിയാണിത് .

 

 

Viral News

English summary
mammoottys masterpiece collect 40 crores
topbanner

More News from this section

Subscribe by Email