Saturday August 18th, 2018 - 12:38:pm
topbanner

മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല; ചിത്രത്തിന്റെ ടീസര്‍ ടൊവീനോയുടെ തീവണ്ടിക്കൊപ്പം തീയേറ്ററിലെത്തും

suji
മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല; ചിത്രത്തിന്റെ ടീസര്‍ ടൊവീനോയുടെ തീവണ്ടിക്കൊപ്പം തീയേറ്ററിലെത്തും

ഉണ്ട്, ഇല്ല, ഉപേക്ഷിച്ചു, ഉപേക്ഷിട്ടില്ല... ഇങ്ങനെ നിരവധി വാര്‍ത്തകളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ നാലാമനെ കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒടുവില്‍ പ്രിയദര്‍ശന്‍ മരയ്ക്കാരെ വെള്ളിത്തിരയില്‍ എത്തിക്കുന്നതിനാല്‍ മമ്മൂട്ടി മരയ്ക്കാര്‍ ആകുന്നില്ലെന്ന വാര്‍ത്ത വന്നത് പ്രേക്ഷകരെ നിരാശരാക്കിയിരുന്നു.

പക്ഷെ ആരാധകര്‍ സന്തോഷിക്കാനുള്ള വകയുമായി കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ അണിയറക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് മാത്രമല്ല ചിത്രത്തിന്റെ ടീസര്‍ ടൊവീനോയുടെ പുതിയ ചിത്രമായ തീവണ്ടിയ്‌ക്കൊപ്പം പുറത്തുവിടുമെന്നുമാണ് റിപ്പോര്‍ട്ട്.

കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍ ഉപേക്ഷിച്ചിട്ടില്ല, പദ്ധതിയുമായി മുന്നോട്ട് പോകും, നിര്‍മ്മാതാവ് ഷാജി നടേശന്‍ വ്യക്തമാക്കി. ഈ വര്‍ഷം താന്‍ മറ്റ് തിരക്കുകളിലാകുമെന്ന് സന്തോഷ് ശിവന്‍ പറഞ്ഞതാണ് ചിത്രം ഉപേക്ഷിച്ചെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായത്.

അതേസമയം മോഹന്‍ലാലിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം നവംബര്‍ 1ന് ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിന്റെ കാസ്റ്റിംഗ് പൂര്‍ത്തിയായി വരികയാണ്.

 

English summary
mammoottys kunjali marakkar teaser to be screened with tovinos theevandi
topbanner

More News from this section

Subscribe by Email