വൈറ്റിലൂടെ മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം കുറിച്ച ഹുമ ഖുറൈഷി സൂപ്പര്‍ സ്റ്റാര്‍ രജനി കാന്തിന്റെ നായികയാകുന്നു. സംവിധായകന് പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിലാണ് ഹുമ ഖുറൈഷി എത്തുന്നത്. കബാലിക്ക് ശേഷമാണ് രജനി കാന്തും പാ രഞ്ജിത്തും ഒന്നിക്കുന്നത്.
ചിത്രത്തിന് ഇത് വരെ പേരിട്ടിട്ടില്ല. ധനുഷാണ് ചിത്രം നിർമ്മിക്കുന്നത്. മെയ് 28ന് മുംബൈയില്‍ ചിത്രീകരണം ആരംഭിക്കും. യന്തിരന് 2 ന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രജനികാന്ത് പുതിയ ചിത്രത്തിലേയ്ക്ക് കടന്നിരിക്കുന്നത്. രജനി കാന്തിന്റെ 164ാമത്തെ ചിത്രം കൂടിയാണിത്.