Wednesday September 26th, 2018 - 8:41:pm
topbanner

മമ്മൂട്ടി ചിത്രം അങ്കിളിന്റെ ടീസര്‍ എത്തി

Jikku Joseph
മമ്മൂട്ടി ചിത്രം അങ്കിളിന്റെ ടീസര്‍ എത്തി

മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രം അങ്കിളിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അങ്കിള്‍.

ചിത്രത്തില്‍ രണ്ടു വേഷങ്ങള്‍ മമ്മൂട്ടിയ്ക്കുള്ളതായാണ് സൂചന അതിലൊന്നില്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് താരം എത്തുന്നത്. നെഗറ്റീവ് വേഷമാണോ പോസി്റ്റീവാണോ എന്ന് ചിത്രം കാണുന്ന പ്രേക്ഷകര്‍ തീരുമാനിക്കട്ടെയെന്നാണ് സംവിധായകന്റെ മറുപടി.

ദുല്‍ഖര്‍ ചിത്രമായ 'സിഐഎ'യിലൂടെ മലയാളത്തിലെത്തിയ കാര്‍ത്തിക മുരളീധരനാണ് ചിത്രത്തില്‍ നായിക. ആശാ ശരത്, മുത്തുമണി, ജോയ് മാത്യു, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, പ്രതാപ് പോത്തന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അതേസമയം റിലീസിനു മുന്‍പ് തന്നെ ഒരു റെക്കോര്‍ഡ് നേട്ടം ഈ സിനിമ സ്വന്തമാക്കിയിരിക്കുകയാണ് സാറ്റലൈറ്റ് അവകാശം അടുത്തകാലത്തെ ഏറ്റവും മികച്ച തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. സൂര്യ ടിവിയാണ് ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

English summary
mammootty movie uncle teaser come out
topbanner

More News from this section

Subscribe by Email