Wednesday September 26th, 2018 - 3:14:am
topbanner

മമ്മൂട്ടി ചിത്രം അങ്കിള്‍ വീണ്ടും റിലീസ് ചെയ്യുന്നു

suji
മമ്മൂട്ടി ചിത്രം അങ്കിള്‍ വീണ്ടും റിലീസ് ചെയ്യുന്നു

മമ്മൂട്ടി നായകനായി എത്തി ജോയ് മാത്യു സംവിധാനം ചെയ്യുന്ന അങ്കിള്‍ റി റിലീസ് ചെയ്യുന്നു. കേരളത്തില്‍ അമ്പതില്‍ അധികം തിയറ്ററുകളില്‍ ചിത്രം റിലീസിനെത്തും.

മേയ് നാലിന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ദിവസങ്ങളില്‍ തന്നെ ഗംഭീര അഭിപ്രായമായിരുന്നു. എന്നാല്‍ ഇതേ വിതരണക്കാരുടെ മറ്റു ചിത്രങ്ങള്‍ വന്നതോടെ തിയറ്ററില്‍ നിന്ന് മാറ്റേണ്ടിവന്നു. സിനിമാ പ്രേമികളുടെ ആവശ്യം മാനിച്ച് ചിത്രം വീണ്ടും തിയറ്ററിലെത്തുകയാണ്.

ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥയെഴുതിയ ചിത്രത്തില്‍ കാര്‍ത്തികയാണ് നായിക. 17 കാരിയായ പെണ്‍കുട്ടിയുടേയും അവളുടെ പിതാവിന്റെ സുഹൃത്തിന്റെയും കഥപറയുന്ന ചിത്രമാണിത്. നവാഗതനായ ഗിരീഷ് ദാമോദറാണ് സംവിധാനം ചെയ്തത് .

Read more topics: mammootty, uncle rerelease
English summary
mammootty movie uncle rerelease
topbanner

More News from this section

Subscribe by Email