Monday July 15th, 2019 - 11:49:pm
topbanner
topbanner

കേരളത്തില്‍ ചരിത്ര വിജയത്തിലേക്ക് കുതിച്ച് അബ്രാമിന്റെ സന്തതികള്‍

suji
കേരളത്തില്‍ ചരിത്ര വിജയത്തിലേക്ക് കുതിച്ച് അബ്രാമിന്റെ സന്തതികള്‍

മമ്മൂട്ടി നായകനായ അബ്രാമിന്റെ സന്തതികള്‍ ചരിത്ര വിജയത്തിലേക്ക്. കേരളത്തില്‍ മാത്രം 1650 ഷോ പൂര്‍ത്തിയാക്കിയതായി സിനിമാ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ലോകത്താകെ ചിത്രം 22000 ഷോയും പൂര്‍ത്തീകരിച്ചു.

സിനിമ 75ാം ദിനത്തിലേക്ക് കടക്കുമ്പോഴും പല തിയറ്ററിലും പ്രദര്‍ശനം തുടരുകയാണ്. സമീപകാലത്തെ മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകാര്യതയാണ് ചിത്രത്തിന് കിട്ടിയത്.
സിനിമയുടെ ആഗോള കളക്ഷനില്‍ മോഹന്‍ലാല്‍ നൂറു കോടി ചിത്രം പുലിമുരുകന്റെ തൊട്ടുപിന്നിലാണ് അബ്രാമിന്റെ സന്തതികലെന്ന് നിര്‍മ്മാതാക്കല്‍ പറഞ്ഞു. തുക പുറത്തുവിട്ടിട്ടില്ല.

ഡെറിക് എബ്രഹാം എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി വേഷമിടുന്നത്. നവാഗതനായ ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഹനീഫ അദേനിയുടേതാണ് .

English summary
mammootty movie abraminte santhathikal in huge success
topbanner

More News from this section

Subscribe by Email