Wednesday February 20th, 2019 - 4:51:am
topbanner

ഓണത്തിനെത്തും ഒരു കുട്ടനാടന്‍ ബ്ലോഗുമായി മമ്മൂക്ക

suji
ഓണത്തിനെത്തും ഒരു കുട്ടനാടന്‍ ബ്ലോഗുമായി മമ്മൂക്ക

ഓണക്കാലത്ത് തീയേറ്ററില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ എത്തിയില്ലെങ്കില്‍ പിന്നെ മലയാളിക്ക് എന്ത് ആഘോഷം. അതുകൊണ്ട് തന്നെ 2018 ഓണത്തിന് തന്റെ ചിത്രം എത്തിക്കാനുള്ള തിരക്കിലാണ് മമ്മൂട്ടി. ഒരു കുട്ടനാടന്‍ ബ്ലോഗാണ് മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഓണക്കാലചിത്രം.

ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടില്ലെങ്കിലും ആഗസ്റ്റ് 15ാണ് റിലീസ് തീയതി നിശ്ചയിച്ചിരിക്കുന്നത്. കുട്ടനാടന്‍ ബ്ലോഗ് അവസാനഘട്ട ചിത്രീകരണം പൂര്‍ത്തിയായി വരികയാണ്. സേതുവാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഒരു ബ്ലോഗ് എഴുതുന്ന രൂപത്തിലാണ് സിനിമ അവതരിപ്പിക്കുകയെന്ന് സേതു വ്യക്തമാക്കി. കൃഷ്ണപുരം എന്ന സാങ്കല്‍പ്പിക ഗ്രാമം പശ്ചാത്തലമാക്കി തമാശയുടെ മേമ്പൊടിയുമായാണ് കുട്ടനാടന്‍ ബ്ലോഗ് പ്രേക്ഷകരെ രസിപ്പിക്കാന്‍ എത്തുക. ഗ്രാമത്തിലെ യുവാക്കളുടെ വല്ല്യേട്ടനും, റോള്‍ മോഡലുമാണ് മമ്മുട്ടിയുടെ കഥാപാത്രം.

റായി ലക്ഷ്മി, ഷംന കാസിം, അനു സിതാര എന്നിവരാണ് നായികമാര്‍. വെറുതെ തലകാണിച്ച് മടങ്ങുന്ന കഥാപാത്രങ്ങളല്ല കുട്ടനാടന്‍ ബ്ലോഗിലെ നായികാ കഥാപാത്രങ്ങളെന്നും സേതു ഉറപ്പ് പറയുന്നു.

 

Viral News

Read more topics: mammootty, kuttanadan blog
English summary
mammootty in kuttanadan blog
topbanner

More News from this section

Subscribe by Email