Saturday September 22nd, 2018 - 3:06:am
topbanner

തോറ്റവരാണ് എന്നും ചരിത്രം ഉണ്ടാക്കിയിട്ടുള്ളത്; ക്യാപ്റ്റനില്‍ സര്‍പ്രൈസായി മമ്മൂട്ടി

suji
തോറ്റവരാണ് എന്നും ചരിത്രം ഉണ്ടാക്കിയിട്ടുള്ളത്; ക്യാപ്റ്റനില്‍ സര്‍പ്രൈസായി മമ്മൂട്ടി

വി.പി. സത്യന്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ കേരളത്തിന്റെ അഭിമാനമായിരുന്ന താരം. ഇടക്കാലത്ത് ഈ ലോകത്തെ വിട്ടുപിരിഞ്ഞ സത്യന്‍ എന്ന മഹാനായ ഫുട്‌ബോളറുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ക്യാപ്റ്റന്‍. ജയസൂര്യയാണ് സത്യനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. മലയാള സിനിമയിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ബയോപിക് എന്ന മേലങ്കിയോടെയാണ് ക്യാപ്റ്റന്‍ തീയേറ്ററുകളില്‍ എത്തുന്നത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ നായകനായിരുന്ന വി.പി. സത്യന്റെ ജീവിതകഥ പ്രജേഷ് സെന്‍ ആണ് സംവിധാനം ചെയ്യുന്നത്. എന്നാല്‍ ചിത്രത്തില്‍ ഒളിപ്പിച്ചിരുന്ന ഒരു സര്‍പ്രൈസ് ഇന്ന് അണിയറക്കാര്‍ പുറത്തുവിട്ടു. മെഗാസ്റ്റാര്‍ മമ്മൂട്ടി സത്യന്റെ കഥാപാത്രത്തോട് പറയുന്ന ചില ഡയലോഗുകളാണ് ക്യാരക്ടര്‍ ടീസറായി അണിയറക്കാര്‍ പുറത്തുവിട്ടത്.

'തോറ്റവരാണ് എന്നും ചരിത്രം ഉണ്ടാക്കിയിട്ടുള്ളത്, ജയിച്ചവര്‍ ചരിത്രത്തിന്റെ ഭാഗമായി മാറി നിന്നിട്ടേയുള്ളൂ. വരും, ഇന്ത്യന്‍ ഫുട്‌ബോളിന് ഒരു നല്ല കാലം വരും സത്യാ. അന്ന് ലോകം നിങ്ങളെ അംഗീകരിക്കും', ഇതാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ ഡയലോഗ്.

ഇന്ത്യന്‍ ടീമിന്റെ നായകനായും, മലയാളികള്‍ മാത്രം കളിക്കുന്ന കേരള പോലീസ് ടീമിനെ ഇന്ത്യയില്‍ ഒന്നാം നമ്പറാക്കിയും മാറ്റിയ ചരിത്രമാണ് വി.പി. സത്യനുള്ളത്. മലയാളികളുടെ അഭിമാനമായ വിപി. സത്യന്‍ എന്ന ആ ക്യാപ്റ്റനുള്ള ആദരവാണ് ഈ ചിത്രം.

 

Read more topics: mammootty, jayasurya, v p sathyan
English summary
mammootty in jayasuryas captain
topbanner

More News from this section

Subscribe by Email