Tuesday May 21st, 2019 - 8:23:pm
topbanner
topbanner

ഏറ്റവും കൂടുതല്‍ വരുമാനം നേടിയ താരങ്ങളുടെ പട്ടികയില്‍ മമ്മൂട്ടിയും

suji
ഏറ്റവും കൂടുതല്‍ വരുമാനം നേടിയ താരങ്ങളുടെ പട്ടികയില്‍ മമ്മൂട്ടിയും

2018ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ താരങ്ങളുടെ പട്ടികയില്‍ മമ്മൂട്ടിയും. ഫോബ്‌സ് പുറത്തുവിട്ട പട്ടികയില്‍ ആദ്യ അമ്പതില്‍ ഉള്ള ഏക മലയാളി താരമാണ് മമ്മൂട്ടി. 18 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ മമ്മൂട്ടിയുടെ വരുമാനം. പട്ടികയില്‍ 49ാം സ്ഥാനത്താണ് മമ്മൂട്ടി.ക്രിക്കറ്റ് താരങ്ങളായ റെയ്‌ന, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി 49ാം സ്ഥാനത്തുള്ളത്.17.26 കോടിയുമായി 52ാം സ്ഥാനത്താണ് ഭുവനേശ്വര്‍ കുമാര്‍. 17.25 കോടിയുമായി തമിഴ് നടന്‍ ധനുഷും 16.96 കോടിയുമായി സുരേഷ് റെയ്‌ന 55ാം സ്ഥാനത്തുമാണ്.

മമ്മൂട്ടിയെക്കൂടാതെ മലയാളിയായ നയന്‍താരയും ലിസ്റ്റില്‍ ഇടം നേടി. 69ാം സ്ഥാനത്താണ് നയന്‍സ്. 15.7 കോടിയാണ് നയന്‍ താരയുടെ വരുമാനം. എന്നാല്‍ മലയാളി താരങ്ങളുടെ പട്ടികയിലല്ല നയന്‍താരയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ പട്ടികയിലെ ഏക മലയാളി താരപദവി അലങ്കരിക്കുകയാണ് മമ്മൂട്ടി. 2017 ഒക്ടോബര്‍ ഒന്നുമുതല്‍ മുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുള്ള വരുമാനമാണ് ഫോബ്‌സ് കണക്കാക്കിയിരിക്കുന്നത്.

തുടര്‍ച്ചയായ മൂന്നാം തവണയും ഒന്നാംസ്ഥാനം ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ സ്വന്തമാക്കി. 253. 25 കോടിയാണ് സല്മാന്റെ വരുമാനം. കോലിയാണ് രണ്ടാം സ്ഥാനത്ത്. 228.09 കോടിയാണ് കൊഹ്ലിയുടെ വരുമാനം.

 

Read more topics: mammootty , forbes list
English summary
mammootty in forbes list
topbanner

More News from this section

Subscribe by Email