Sunday December 16th, 2018 - 12:02:pm
topbanner

ആദിവാസികള്‍ക്ക് സഹായവുമായി മമ്മൂട്ടി എത്തി

JB
 ആദിവാസികള്‍ക്ക് സഹായവുമായി മമ്മൂട്ടി എത്തി

ജീവ കാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുളള താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. നടന്റെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. ഇത്തവണ അംഗപരിമിതരായ ആദിവാസികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് മമ്മൂട്ടി.

പുതിയ ചിത്രമായ ഉണ്ടയുടെ ലൊക്കേഷനിലാണ് ഈ പദ്ധതിക്ക് തുടക്കമായത്. മുള്ളേരിയ ഊരിലെ തൊണ്ണൂറു വയസുള്ള ആലമി മൂപ്പര്‍ക്കൊപ്പം കാസര്‍ഗോഡ് ജില്ലാ കളക്റ്റര്‍ സജിത്തിനാണ് മമ്മൂട്ടി ഉപകരണങ്ങള്‍ ആദ്യമായി കൈമാറിയത്. മൂപ്പനും സംഘവും കരകൗശല വസ്തുക്കളും പലഹാരങ്ങളുമെല്ലാം താരത്തിന് സമ്മാനിച്ചു. പരമ്പരാഗതരീതിയില്‍ അവരോടൊപ്പം മമ്മൂട്ടിയും തുടി കൊട്ടി പാടി.മെഗാസ്റ്റാറിനും കളക്ഠര്‍ക്കും മുളകൊണ്ടുള്ള മാല അണിയിക്കാനും അവര്‍ മറന്നില്ല.

 

Read more topics: mammootty, helps, tribal, people,
English summary
mammootty helps tribal people
topbanner

More News from this section

Subscribe by Email