Tuesday December 18th, 2018 - 6:48:pm
topbanner

ഫോബ്‌സ് ഇന്ത്യ സമ്പന്നരുടെ പട്ടികയിൽ മെഗാസ്റ്റാര്‍ മമ്മൂട്ടിയും

Binipremraj
ഫോബ്‌സ് ഇന്ത്യ സമ്പന്നരുടെ പട്ടികയിൽ മെഗാസ്റ്റാര്‍ മമ്മൂട്ടിയും

ഫോബ്‌സ് ഇന്ത്യന്‍ താരങ്ങളുടെ വിനോദ രംഗത്തുനിന്നുള്ള പോയ വര്‍ഷത്തെ വരുമാനത്തിന്റെ പട്ടികയില്‍   മെഗാസ്റ്റാര്‍ മമ്മൂട്ടി ഇടം നേടി.18 കോടി രൂപയാണ് മമ്മൂട്ടിയുടെ വിനോദരംഗത്തു നിന്നുള്ള വരുമാനം. പട്ടികയില്‍ 48-ാം സ്ഥാനത്താണ് മമ്മൂട്ടിയുടെ സ്ഥാനം. 

മലയാളിയായ നയന്‍താര ഈ വര്‍ഷവും പട്ടികയിലുണ്ട്. നയന്‍താര 15.17 കോടി സമ്പാദിച്ചു. 2017 ഒക്ടോബര്‍ 1 മുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുള്ള വരുമാനം കണക്കാക്കിയാണ് ഫോബ്‌സ് പട്ടിക തയാറാക്കിയിരിക്കുന്നത്.

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും പട്ടികയില്‍ ഒന്നാം സ്ഥാനം ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ്. 253.25 കോടി രൂപയാണ് സിനിമയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സല്‍മാന്‍ ഖാന്‍ നേടിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് രണ്ടാമത് (228.09 കോടി രൂപ). 185 കോടി രൂപ നേടിയ നടന്‍ അക്ഷയ് കുമാര്‍ മൂന്നാം സ്ഥാനത്തും 112.8 കോടി രൂപ നേടി നടി ദീപിക പദുക്കോണ്‍ നാലാം സ്ഥാനത്തുമുണ്ട്.രണ്‍വീര്‍ സിങ്ങിന് എട്ടാം സ്ഥാനമാണ്. 

Read more topics: mamootty, fobs, india
English summary
mammootty got 14 th position in fobs india
topbanner

More News from this section

Subscribe by Email