Monday November 19th, 2018 - 9:14:pm
topbanner

വിമര്‍ശനങ്ങളും വിവാദങ്ങളുമൊക്കെ അങ്ങിനെ നടക്കും.. മമ്മൂട്ടി പോലീസാകാനുള്ള തിരക്കിലാണ്

suji
 വിമര്‍ശനങ്ങളും വിവാദങ്ങളുമൊക്കെ അങ്ങിനെ നടക്കും.. മമ്മൂട്ടി പോലീസാകാനുള്ള തിരക്കിലാണ്

കസബയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും, വിമര്‍ശനങ്ങളും, കേസുമൊക്കെ അരങ്ങ് തകര്‍ക്കുമ്പോള്‍ മെഗാ സ്റ്റാര്‍ ഇതൊന്നും ശ്രദ്ധിക്കാതെ പുതിയ സിനിമകളുമായി തിരക്കിലാണ്. പുതുവര്‍ഷത്തില്‍ മാസ്റ്റര്‍പീസ് തരക്കേടില്ലാതെ തീയേറ്ററുകളില്‍ ഓടുന്നുണ്ട്. ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി പൂജ കഴിഞ്ഞ പുതിയ ചിത്രത്തിലും മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നത്.

സഹസംവിധായകനായിരുന്നു ഷാജി പാടൂര്‍ സ്വതന്ത്ര സംവിധായകനാകുമ്പോള്‍ ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനി ചിത്രത്തിന്റെ തിരക്കഥ ഒരുക്കും. അബ്രഹാമിന്റെ സന്തതികള്‍ എന്ന് പേരിട്ട ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷമാണ് താരത്തിന്. കസബയിലെ പോലീസ് ഓഫീസറുടെ ഡയലോഗുകള്‍ വിവാദമായതിനിടെയാണ് പുതിയ ചിത്രത്തിലും പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഡെറിക് എബ്രഹാം എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ക്ക് പുതിയ പോലീസ് വേഷത്തിലൂടെ താരം മറുപടി പറയുമോയെന്നാണ് ഇപ്പോള്‍ ഏവരും കാത്തിരിക്കുന്നത്. ജനുവരിയില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. അങ്ങിനെയെങ്കില്‍ വിവാദങ്ങളുടെ കെട്ടടങ്ങുംമുന്‍പ് തന്നെ അബ്രഹാമിന്റെ സന്തതികള്‍ തീയേറ്ററിലെത്തും.

 

English summary
mammootty back in police role in abtahaminte santhatikal
topbanner

More News from this section

Subscribe by Email