topbanner
Monday October 23rd, 2017 - 2:27:am
topbanner

മമ്മൂക്കയുടെ പുതിയ ചിത്രം മാസ് ത്രില്ലര്‍: സംവിധായകന്‍ അജയ് വാസുദേവ് മനസ്സ് തുറക്കുന്നു

suvitha
മമ്മൂക്കയുടെ പുതിയ ചിത്രം മാസ് ത്രില്ലര്‍: സംവിധായകന്‍ അജയ് വാസുദേവ് മനസ്സ് തുറക്കുന്നു

കൊല്ലം: രാജാധിരാജ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അജയ് വാസുദേവ് എന്ന യുവസംവിധായകന്‍ വീണ്ടും ഒരു മമ്മൂട്ടി ചിത്രവുമായി എത്തുകയാണ്. ഒരു കോളേജ് അധ്യാപകന്റെ വേഷത്തിലാണ് മലയാളിയുടെ പ്രിയപ്പെട്ട മമ്മൂക്ക എത്തുന്നത്. മാസ് എന്റര്‍ട്രെയിനറുകളുടെ ശില്പിയെന്ന് വിശേഷിപ്പിക്കാവുന്ന സംവിധായകനാണ് അജയ് വാസുദേവ്.

പത്ത് വര്‍ഷത്തോളമായി സഹസംവിധായകനായി പ്രവര്‍ത്തിക്കുകയും ഒരു സൂപ്പര്‍ ഹിറ്റ് സംവിധായകനാവുകയും ചെയ്തിട്ടും അജയ്ക്ക് ഇന്നും അതിന്റെ ജാഡകളില്ല. ഏവരെയും സ്‌നേഹിക്കാന്‍ മാത്രമറിയുന്ന അജയ് എന്ന നല്ല സംവിധായകനുമായി ഹ്രസ്വചിത്ര സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ റിയാസ് കെ.എം.ആര്‍ നടത്തിയ അഭിമുഖത്തിന്റെ ആദ്യ ഭാഗമാണ് ചുവടെ. ചിത്രത്തിന്റെ വിശേഷങ്ങളും പ്രതീക്ഷകളും സംവിധായകന്‍ കേരള ഓണ്‍ലൈന്‍ ന്യൂസുമായി പങ്കുവെക്കുന്നു.mammootty-ajay-vasudev-director

റിയാസ്: രാജാധിരാജയ്ക്ക് ശേഷം വീണ്ടും ഒരു മമ്മൂട്ടി ചിത്രം?
അജയ് വാസുദേവ്: രാജാധിരാജ റിലീസ് ആയ ശേഷം ചെന്നപ്പോള്‍ മമ്മൂക്ക തന്നെയാണ് ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടു വെച്ചത്. വീണ്ടും ഒരു പടം കൂടി ചെയ്യണം എന്ന്. അത് കേള്‍ക്കുമ്പോള്‍ നമുക്ക് ഭയങ്കര ഹാപ്പി ആയി. ആ സമയത്ത് ഞങ്ങള്‍ ഒരു സബ്ജക്റ്റ് ചര്‍ച്ച ചെയ്തിരുന്നു. ഉദയേട്ടന്‍(തിരക്കഥാകൃത്ത് ഉദയകൃഷ്ണ) തന്നെയാണ് അതും എഴുതിയിരുന്നത്.

എന്നാല്‍ പിന്നീടാ സബ്ജക്റ്റ് സാങ്കേതിക പ്രശ്‌നം കാരണം മാറ്റേണ്ടി വന്നു. പിന്നീടാണ് ഈ സബ്ജക്റ്റ് മാറ്റേണ്ടി വന്നത്. അതിനിടയ്ക്ക് ഒരു ദിലീപേട്ടന്‍ പടം പ്‌ളാന്‍ ചെയ്തിരുന്നു. എന്നാല്‍ അതിനിടയ്ക്ക് ഈ പ്രോജക്റ്റ് വന്നതും ചെയ്തതും.

റിയാസ്:ഇത് ഓണം റിലീസായി തീയറ്ററുകളില്‍ പ്രതീക്ഷിക്കാമോ?
അജയ്: നമ്മള്‍ അതിന് വേണ്ടിയാണ് പരിശ്രമിക്കുന്നത്. ഓണം പോലൊരു വലിയ ഫെസ്റ്റിവല്‍ നടക്കുന്ന സമയത്ത് റിലീസ് ചെയ്യുക. ഇത് ഒരു വലിയ ബഡ്ജറ്റുള്ള പടമാണ്. വെക്കേഷന്‍ സമയമാണ് ഞങ്ങളുടെ ലക്ഷ്യം.

റിയാസ്: ഒറ്റ ഷെഡ്യൂള്‍ തീര്‍ക്കാനാണോ ശ്രമം?
അജയ്: ഒറ്റ ഷെഡ്യൂള്‍ ആയിരിക്കില്ല. ഇത് രണ്ടു ഷെഡ്യൂള്‍ ഉണ്ട്. ഏപ്രില്‍ 17 മുതല്‍ ജൂണ്‍ ഒമ്പത് വരെയാണ് ഒരു ഷെഡ്യൂള്‍. പിന്നെ പതിനഞ്ചു ദിവസത്തിന് ശേഷം അടുത്ത ഷെഡ്യൂള്‍.

റിയാസ്: അജയ് വാസുദേവ് എന്ന സംവിധായകന്‍ മാസ് എന്ന നിലയിലേക്ക് വളരുന്നു. ഒരു പക്ഷെ മമ്മൂക്ക-ഉദയകൃഷ്ണ-അജയ് എന്നിവര്‍ ഒരുമിക്കുമ്പോള്‍ ജനം പ്രതീക്ഷിക്കുന്നത് മാസ് ആണ്?
അജയ്: മാസ് എന്റര്‍ട്രെയിന്‍ തന്നെയാണ്. നമുക്ക് കാണാനും സിനിമ ചെയ്യാനും ഏറെയിഷ്ടം മാസ് സിനിമയാണ് ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതും ഇഷ്ടപ്പെടുന്നതും മാസ് സിനിമ തന്നെയാണ്. മാസ് ഹീറോയാണ് മമ്മൂക്ക. മമ്മൂക്കയെയും മാസ് ഹീറോയിസത്തെയും പരമാവധി ഉപയോഗിക്കുന്ന സിനിമ ആയിരിക്കും.

അത്‌ടൊപ്പം തന്നെ ഒരു കാമ്പസ് ബേസ്ഡ് ആണ്. അപ്പോള്‍ ഒരു സംശയം നിലനില്‍ക്കും. കാമ്പസ് സ്റ്റോറിയും മാസ് ഹീറോയിസവും എങ്ങനെ കൊണ്ട് പോകും എന്ന്. അത് തന്നെയാണ് ഈ സിനിമ തെളിയിക്കാന്‍ പോകുന്നത്. കാമ്പസ് പശ്ചാത്തലത്തോടൊപ്പം മാസ് ഹീറോയിസത്തിന്റെ ത്രില്ലര്‍ സ്വഭാവവും കൂടി ചേരുന്ന സിനിമയാണ്. മമ്മൂക്ക ഒരു മാസ് പ്രൊഫസറാണ്.

(സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിൽ)

 

Read more topics: mammootty, ajay vasudev, new project,
English summary
interview with ajay vasudev
topbanner topbanner

More News from this section

Subscribe by Email