Tuesday May 22nd, 2018 - 1:40:pm
topbanner

കാനില്‍ ഐശ്വര്യയും ദീപികയും വേദി കീഴടക്കിയപ്പോള്‍ ഇരുമ്പുകൂട്ടില്‍ മല്ലിക ഷെരാവത്

suji
കാനില്‍ ഐശ്വര്യയും ദീപികയും വേദി കീഴടക്കിയപ്പോള്‍ ഇരുമ്പുകൂട്ടില്‍ മല്ലിക ഷെരാവത്

ഐശ്വര്യ റായിയും ദീപിക പദുക്കോണും സോനം കപൂറുമൊക്ക് കാനിലെ റെഡ് കാര്‍പ്പറ്റില്‍ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ നടി മല്ലിക ഷെരാവത്ത് ഇരുമ്പുകൂട്ടില്‍ അടച്ച് കൈകള്‍ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു. മല്ലികയുടെ അവസ്ഥ എല്ലാവരേയും ആദ്യം ഞെട്ടിച്ചു. എന്നാല്‍ മല്ലിക എത്തിയത് വലിയൊരു സന്ദേശവുമായിട്ടാണ്. കുട്ടികള്‍ക്കെതിരെ നടക്കുന്ന മനുഷ്യകടത്തിനും ലൈംഗീക അതിക്രമത്തിനുമെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായിരുന്നു ഇത്. ഫ്രീ എ ഗേള്‍ എന്ന എന്‍ജി ഒയെ പ്രതിനിധികരിച്ചായിരുന്നു മല്ലിക കാനിലെത്തിയത്.

കാന്‍സില്‍ 9ാം വര്‍ഷമാണ്. കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗീക അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തുകയാണ് ലക്ഷ്യം. തട്ടിക്കൊണ്ടുപോയും മനുഷ്യക്കടത്തില്‍ അകപ്പെട്ടും എത്രയോ കുട്ടികളാണ് ഇടുങ്ങിയ മുറിയില്‍ അകപ്പെട്ടിരിക്കുന്നത്. അവരുടെ പ്രതീകമാണ് ഇങ്ങനെ എത്തിയത്. അക്രമത്തിനെതിരെ ബോധവത്കരണമാണ് ക്ഷ്യമെന്നും മല്ലിക ഷെരാവത് പറഞ്ഞു.

English summary
mallika sharawat in cannes

More News from this section

Subscribe by Email