Tuesday May 21st, 2019 - 8:21:am
topbanner
topbanner

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സംവിധായകനാകുന്നു.

NewsDesk
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സംവിധായകനാകുന്നു.

-റിയാസ് കെ എം ആർ -

അച്ഛനായ സത്യൻ അന്തിക്കാടിന്റെ അതേ പാത പിൻപറ്റി മകൻ അനൂപും. ലാൽ ജോസിന്റെ സഹസംവിധായകൻ കൂടിയായ അനൂപ് സത്യൻ സ്വതന്ത്ര സംവിധായകനാവുകയാണ്. സുരേഷ് ഗോപി, ശോഭന, നസ്രിയ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമയ്ക്ക് പേരിട്ടിട്ടില്ല. ഹ്യൂമറിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ഫാമിലി സബ്ജക്ടാണ് കൈകാര്യം ചെയ്യുന്നത്.

malayalam movie director Anoop Sathyan

ചെന്നൈയിലാണ് ഇതിന്റെ ഭൂരിഭാഗവും ചിത്രീകരിക്കുക. ബാക്കി ഭാഗങ്ങൾ തിരുവല്ലയിലും മറ്റുമായി ചിത്രീകരണം പൂർത്തിയാക്കും. പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകുന്നതാണ് ഈ സിനിമ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും അനൂപ് സത്യനാണ്.

ജൂണിൽ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻസിൽ നിന്നും സംവിധാനം പഠിച്ചിറങ്ങിയ അനൂപ് ഹ്രസ്വചിത്രങ്ങളിലൂടെ നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.malayalam movie director Anoop Sathyan

ലാൽ ജോസിനൊപ്പം അഞ്ച് സിനിമകളിൽ സഹസംവിധായകനായും പ്രവർത്തിച്ചു. മലയാളിക്ക് എക്കാലത്തെയും മികച്ച സിനിമകൾ സമ്മാനിച്ച സത്യൻ അന്തിക്കാടിന്റെ കുടുംബത്തിൽ നിന്നും മറ്റൊരു സംവിധായകൻ പിറവിയെടുക്കുന്നത് ഏറെ ആഹ്ലാദത്തോടെയാണ് സിനിമാ ലോകം വീക്ഷിക്കുന്നത്.

malayalam movie director Anoop Sathyan

English summary
malayalam movie director Anoop Sathyan
topbanner

More News from this section

Subscribe by Email