topbanner
Friday October 20th, 2017 - 10:49:am
topbanner

2015; ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട മലയാള സിനിമകള്‍

NewsDesk
2015; ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട മലയാള സിനിമകള്‍

2015; ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട മലയാള സിനിമകള്‍

2015ല്‍ വലിയ പ്രതീക്ഷയോടെയെത്തി ബോക്‌സ് ഓഫീസില്‍ പരാജയമായ മലയാള സിനിമകള്‍ ഏറെയാണ്. റാണി പദ്മിനിയും നീനയും പോലെ മികച്ച ചിത്രങ്ങളും അതില്‍പ്പെടുന്നു.

1. ലൈലാ ഓ ലൈലാ

ജോഷിമോഹന്‍ലാല്‍ ടീമിന്റെ കൂടിച്ചേരല്‍, കഹാനിയുടെ തിരക്കഥാകൃത്തായ സുരേഷ്‌കുമാറിന്റെ രചന എന്നിങ്ങനെ വന്‍ പ്രതീക്ഷയുമായെത്തി ബോക്‌സ് ഓഫീസില്‍ വമ്പന്‍ പരാജയമായ ചിത്രം. യുക്തിഭദ്രമോ, കയ്യടക്കമോ ഇല്ലാത്ത തിരക്കഥയും, അലസമായ സംവിധാനവുമാണ് ചിത്രത്തെ വലിയ പരാജയമാക്കി മാറ്റിയത്.

2. ഡബിള്‍ ബാരല്‍

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനും, പൃഥ്വിരാജ്, ഇന്ദ്രജിത്ത് തുടങ്ങിയ താരനിരയുമാണ് ഡബിള്‍ ബാരലിനെക്കുറിച്ചുള്ള പ്രതീക്ഷകളുയര്‍ത്തിയത്. എന്നാല്‍ മലയാളി പ്രേക്ഷകര്‍ക്ക് രുചിക്കാത്ത തരത്തിലുള്ള അവതരണം കാരണം ചിത്രം ബോക്‌സ് ഒഫീസില്‍ കൂപ്പുകുത്തി.

3. ലൈഫ് ഓഫ് ജോസൂട്ടി

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദിലീപ് നായകനായ ചിത്രം വലിയ പ്രതീക്ഷ നല്‍കിയെങ്കിലും ആകെ മൊത്തം തട്ടിക്കൂട്ട് പടം പോലെ തോന്നിപ്പിച്ച ചിത്രമാണ്. മോശമല്ലാത്ത കഥ ലഭിച്ചിട്ടും തിരക്കഥയും, സംവിധാനം പാളിയത് ചിത്രത്തെ പരാജയമാക്കി.

4. ഉട്ടോപ്യയിലെ രാജാവ്

കമലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം ഒരു ക്ലാസ് സിനിമയുടെ പ്രതീക്ഷയാണ് നല്‍കിയത്. പക്ഷേ ആക്ഷേപഹാസ്യത്തിന് ശ്രമിച്ച് പിടിവഴുതിപ്പോയ ഉട്ടോപ്യയിലെ രാജാവ് വലിയ പരാജയമായി.

5. ഇവന്‍ മര്യാദരാമന്‍

തെലുങ്ക്, തമിഴ് എന്നിവിടങ്ങില്‍ വമ്പന്‍ ഹിറ്റായ തിരക്കഥയെ മലയാളത്തിലെത്തിച്ചപ്പോള്‍ വമ്പന്‍ പരാജയമായ ചിത്രമാണ് ദിലീപ് നായകനായ ഇവന്‍ മര്യാദരാമന്‍. ആവര്‍ത്തന വിരസതയാണ് ചിത്രത്തെ പ്രേക്ഷകരില്‍ നിന്നും അകറ്റിയത്.

6. അച്ഛാ ദിന്‍

മാര്‍ത്താണ്ഡന്റെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിച്ച ചിത്രം. സാധ്യതയുള്ള പ്രമേയമായിട്ടും ബാലിശമായ തിരക്കഥയും സംവിധാനവും ചിത്രത്തെ പരാജയമാക്കി. മമ്മൂട്ടിയുടെ പ്രകടനം തീരെ മോശവുമായി.

7. കനല്‍

ശിക്കാറിനു ശേഷം മോഹന്‍ലാലും എം.പദ്മകുമാറും ഒരുമിച്ച ചിത്രം. മോഹന്‍ലാല്‍ തീര്‍ത്തും മോശമായി അഭിനയിച്ച ചിത്രങ്ങളിലൊന്ന്. തിരക്കഥയിലെ പാളിച്ചകള്‍, സംവിധാനത്തിലെ പോരായ്മകള്‍ എന്നിവ പരാജയത്തിന് പ്രധാന കാരണം.

8. ലോഹം

മോഹന്‍ലാലിന്റെയും രഞ്ജിത്തിന്റെയും കൂട്ടായ്മ വിജയമായില്ല. തരക്കേടില്ലാത്ത ചിത്രം പക്ഷേ ആളുകളെ കൂട്ടിയില്ല.

9. ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി

അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ മൂന്നാമത്തെ ചിത്രം. വ്യത്യസ്തമായ പ്രമേയം. പക്ഷേ വനസംരക്ഷണ ഡോക്യുമെന്ററിയായി പരിണമിച്ചത് വിജയത്തെ ബാധിച്ചു.

10. റാണി പദ്മിനി

നല്ല സിനിമയായിട്ടും ബോക്‌സ് ഓഫീസില്‍ പരാജയമായി. മന്ദ താളത്തിലുള്ള ആഖ്യാനം പ്രേക്ഷകരെ മുഷിപ്പിച്ചു.

11. നീന

ലാല്‍ ജോസിന്റെ നീനയും വലിയ പ്രതീക്ഷയോടെ എത്തി പണത്തിന്റെ കാര്യത്തില്‍ പരാജയപ്പെട്ട ചിത്രമാണ്. നല്ല സിനിമയായിട്ടും പരാജയമായി.

Read more topics: Malayalam, movie
English summary
Malayalam Flop Movies of 2015
topbanner topbanner

More News from this section

Subscribe by Email