Thursday February 21st, 2019 - 1:21:am
topbanner

മലയാള സിനിമയില്‍ പുതിയ വനിതാകൂട്ടായ്മ; അധ്യക്ഷ ഭാഗ്യലക്ഷ്മി

rajani v
മലയാള സിനിമയില്‍ പുതിയ വനിതാകൂട്ടായ്മ; അധ്യക്ഷ ഭാഗ്യലക്ഷ്മി

കൊച്ചി: വിമണ്‍ ഇന്‍ സിനിമ കളക്ടീവിന് പുറമെ മലയാള സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ. ഡബ്ലിയുസിസിക്ക് തിരിച്ചടിയായി ഫെഫ്കയുടെ നേതൃത്വത്തില്‍ സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ വന്നിരിക്കുന്നത്. സംഘനയുടെ ആദ്യയോഗം കൊച്ചിയില്‍ ചേര്‍ന്നു. ഭാഗ്യലക്ഷ്മി അധ്യക്ഷയായി കോഡിനേഷന്‍ കമ്മറ്റിയും രൂപീകരിച്ചു.

യോഗത്തില്‍ ബി ഉണ്ണികൃഷ്ണനും, സിബി മലയിലും സംസാരിച്ചു.സിനിമാ മേഖലയില്‍ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ആദ്യ യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്.കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന പേരില്‍ മലയാള സിനിമയില്‍ പുതിയ സിനിമാ സംഘടന രൂപീകരിച്ചിരുന്നത്.

മഞ്ജു വാര്യര്‍, ബീനാ പോള്‍, വിധു വിന്‍സെന്റെ, റീമ കല്ലിങ്കല്‍, പാര്‍വ്വതി, അഞ്ജലി മേനോന്‍, തുടങ്ങിയ പ്രമുഖരുടെ നേതൃത്വ നിരയിലായിരുന്നു സംഘടന രൂപീകരിച്ചത്.

 

 

Viral News

English summary
malayalam film industry new organization
topbanner

More News from this section

Subscribe by Email