Wednesday September 26th, 2018 - 4:40:am
topbanner

കാസ്റ്റിംഗ് കൗച്ച് ഒരു റിയാലിറ്റിയാണ്; മലയാള സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തലുമായി ഹണിറോസ്

rajani v
കാസ്റ്റിംഗ് കൗച്ച് ഒരു റിയാലിറ്റിയാണ്; മലയാള സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തലുമായി ഹണിറോസ്

മലയാളത്തിലും കാസ്റ്റിംഗ് കൗച്ചുണ്ടെന്ന് വെളിപ്പെടുത്തലുമായി നടി ഹണിറോസ് . ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജംഗ്ഷന്‍ എന്ന പരിപാടിയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. കാസ്റ്റിങ്ങ് കൗച്ച് എന്നുളെളാരു സംഭവം സിനിമയിലുണ്ട്. മോശമായ രീതിയിലുളള സംസാരവും സമീപനവും സിനിമാ രംഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.

നമ്മള്‍ സിനിമയില്‍ വന്ന് ഒന്നു ശ്രദ്ധിക്കപ്പെടുന്ന സമയം വരെ ഇത്തരം ബുദ്ധിമുട്ടുകള്‍ എല്ലാവര്‍ക്കും ഉണ്ട്. എല്ലാരീതിയിലും വരും നമ്മുക്ക് ഇത്തരം ബുദ്ധിമുട്ടുകള്‍. നമ്മളെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ കുറെ ആളുകള്‍ ഉണ്ടായിരിക്കും.

മാനേജര്‍മാര്‍ ഉള്‍പ്പെടെ... സിനിമയില്‍ അങ്ങനെ പല തലങ്ങളുണ്ടല്ലോ. ഹണി പറഞ്ഞു. കാസ്റ്റിംഗ് കൗച്ച് ഒരു റിയിലാറ്റിയാണെന്ന് പറയുമ്‌ബോഴും നമ്മളുടെ ഒരു വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ കഴിയുകയാണെങ്കില്‍ പ്രശ്‌നങ്ങളില്ലാതെ തന്നെ നമ്മുക്ക് മലയാള സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്നതിന് ഉദാഹരണമാണ് താനെന്നും ഹണിറോസ് അഭിമുഖത്തില്‍ പറഞ്ഞു.

ഒരു വ്യക്തി എന്ന രീതിയില്‍ നമ്മുടെയൊരു ഒരു ഡിഗ്‌നിറ്റിയുണ്ട്. എന്ത് കാര്യത്തിലും അത് സിനിമയായാലും സിനിമയ്ക്ക് പുറത്തായാലും. നമ്മള്‍ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ്.

വേറാര്‍ക്കും അതില്‍ കൈകടത്താനന്‍ പറ്റില്ല. അല്ലെങ്കില്‍ പിന്നെ നമ്മളെ ശാരീരികമായി കീഴ്പ്പെടുത്തുന്ന ലൈനിലേക്ക് ഒക്കെ പോകണം ആളുകള്‍. ഇല്ലായെന്നുണ്ടെങ്കില്‍ എന്നെ സംബന്ധിച്ചിടുത്തോളം എനിക്ക് എപ്പോഴും സെയ്ഫാണ് കാര്യങ്ങള്. എന്റെ എക്സ്പീരിയന്‍സാണ് ഞാന്‍ പറയുന്നത്. പിന്നെ എന്റെ അച്ഛനും അമ്മയും എപ്പോഴും എന്റെ കൂടെയുണ്ടെന്നും ഹണി പറയുന്നു.

 

 

 

 

 

 

Read more topics: malayalam, film industry, honeyrose
English summary
malayalam film industry honeyrose
topbanner

More News from this section

Subscribe by Email