topbanner
Monday December 11th, 2017 - 7:47:am
topbanner
topbanner

ജീവിതത്തില്‍ പല തെറ്റുകളും സംഭവിച്ചിട്ടുണ്ട്; സ്വന്തം ഇഷ്ടത്തിന് ജീവിക്കുമ്പോള്‍ അത് സാധാരണം: ലെന

sadu prakash
ജീവിതത്തില്‍ പല തെറ്റുകളും സംഭവിച്ചിട്ടുണ്ട്; സ്വന്തം ഇഷ്ടത്തിന് ജീവിക്കുമ്പോള്‍ അത് സാധാരണം: ലെന

കൊച്ചി: ലഭിക്കുന്ന കഥാപാത്രങ്ങളെ മനോഹരമായി അഭിനയിച്ച് പ്രേക്ഷക മനസില്‍ ഇടം നേടിയ നടിയാണ് ലെന. ഏതു വേഷത്തില്‍ പ്രത്യക്ഷപ്പെടാനും ഒരു മടിയുമില്ലാത്ത ലെന തന്റെ ജീവിതത്തില്‍ സംഭവിച്ച പ്രശ്‌നങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. വിവാഹത്തില്‍ തനിക്ക് വിശ്വാസമില്ല. എന്നാലും താന്‍ സ്ഥായിയായൊരു മോസ്‌കോ സ്റ്റാച്ചുവോ ഒന്നും അല്ല. ജീവിതം എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് പ്രവചിക്കാന്‍ പറ്റില്ലെന്നും പിന്നെ എന്തിനാണ് ആലോചിച്ച് ടെന്‍ഷനടിക്കുന്നതെന്നുമാണ് ലെനയുടെ ചോദ്യം.

ജീവിതത്തില്‍ പല തെറ്റുകളും സംഭവിച്ച് പോയിട്ടുണ്ടെന്നും സ്വന്തം ഇഷ്ടത്തിന് ജീവിക്കുമ്പോള്‍ അത് സാധാരണയാണെന്നും ലെന പറയുന്നു. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും. തെറ്റുകളില്‍ നിന്ന് പാഠം പടിക്കാന്‍ ശ്രമിക്കുകയാണെന്നും ലെന അഭിമുഖത്തില്‍ പറയുന്നു. ഞാന്‍ എന്റെ ജീവിതം ജീവിക്കുന്നു അതില്‍ ആരും ഇടപെടാറില്ല. പുറത്തിറങ്ങിയാല്‍ ബിസിനസ് പുതിയ സിനിമ എന്നിവയെക്കുറിച്ചൊക്കെയാണ് എല്ലാവരും പറയാറ്. എന്നും പിന്നിലേക്ക് ചിക്കിചികഞ്ഞ് പോകുന്നവര്‍ ആള്‍ക്കാര്‍ എന്റെ ചുറ്റുവട്ടത്തില്ലെന്നും ലെന പറയുന്നു.

മതങ്ങളില്‍ തനിക്ക് വിശ്വാസമില്ല എന്നാല്‍ ദൈവത്തില്‍ തനിക്ക് വിശ്വാസമുണ്ട്. എന്റെ അച്ഛന്‍ നായരാണ് അമ്മ കാത്തലിക്കും അനിയത്തി മുസ്ലിമും ഞങ്ങളുടെ ഫാമിലിയില്‍ തന്നെ എല്ലാ മതങ്ങളുമുണ്ട്. എന്നാലും പണ്ട് തൊട്ടേ ഒരു മതത്തിന് പ്രസക്തി ഉണ്ടെന്ന് തോന്നിയിട്ടില്ലെന്നും ലെന പറയുന്നു.

ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ലെന ആദ്യം വെള്ളിത്തിരിയില്‍ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വര്‍ണ്ണക്കാഴ്ചകള്‍, സ്പിരിറ്റ് എന്നീ സിനിമകളില്‍ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷന്‍ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. മനഃശാസ്ത്രത്തില്‍ ഉപരി പഠനം നടത്തിയ ലെന മുംബൈയില്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.

English summary
malayalam actress lena reveals the problems of her life
topbanner topbanner

More News from this section

Subscribe by Email