Thursday September 20th, 2018 - 8:17:pm
topbanner
Breaking News

ഇടവേളയ്ക്ക് ശേഷം ഭാമ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്നു

Jikku Joseph
ഇടവേളയ്ക്ക് ശേഷം ഭാമ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്നു

ചെറിയ ഇടവേളയ്ക്ക് ശേഷം ഭാമ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്നു. വെങ്കിടേശ്വര ഫിലിംസിന്റെ ബാനറില്‍ തൈക്കാട് ചന്ദ്രന്‍ നിര്‍മ്മിക്കുന്ന മണി അളിയനിലൂടെയാണ് ഭാമ തിരിച്ചെത്തുന്നത്.

ജി. ചന്ദ്രചൂഡനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കുന്ന പൊളിറ്റിക്കല്‍ സറ്റയറാണ് സിനിമയെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

രാഹുല്‍ മാധവ്, ജഗദീഷ്, മണിയന്‍പിള്ള രാജു, ഗണേഷ് കുമാര്‍, ബൈജു, നന്ദു, സുധീര്‍ കരമന, പാഷാണം ഷാജി, കൊച്ചുപ്രേമന്‍, ബിനീഷ് കോടിയേരി, കീരിക്കാടന്‍ ജോസ്, പി. ശ്രീകുമാര്‍, കൊല്ലം തുളസി, ദിനേശ് പണിക്കര്‍, ബിജു പപ്പന്‍, അനില്‍, പാര്‍വതി, വനിത തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കും.

ശ്രീകുമാരന്‍ തമ്പി, മുരുകന്‍ കാട്ടാക്കട, റഫീഖ് അഹമ്മദ് എന്നിവരുടെ ഗാനങ്ങള്‍ക്ക് ഡോ. മണക്കാല ഗോപാലകൃഷ്ണനാണ് ഈണം പകരും. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി ഒന്ന് മുതല്‍ തിരുവനന്തപുരത്ത് ആരംഭിക്കും.

English summary
malayalam actress bhama cinema mani aliyan
topbanner

More News from this section

Subscribe by Email