Wednesday September 19th, 2018 - 1:01:am
topbanner
Breaking News

നടി ഭാവന ഇന്ന് വിവാഹിതയാകും

Jikku Joseph
നടി ഭാവന ഇന്ന് വിവാഹിതയാകും

മലയാളത്തിന്റെ പ്രിയ നടി ഭാവന ഇന്ന് വിവാഹിതയാകും. കര്‍ണാടക സ്വദേശിയായ സിനിമാ നിര്‍മാതാവ് നവീന്‍ ആണ് വരന്‍. നവീനുമായി നാല് വര്‍ഷമായി പ്രണയത്തിലാണ് ഭാവന. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ച് രാവിലെ ഒന്‍പത് മണിക്കാണ് താലികെട്ട്. 10.30ന് ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ ചടങ്ങ് നടക്കും. ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണു വിവാഹച്ചടങ്ങില്‍ പങ്കെടുക്കുക.

വൈകുന്നേരം തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്റില്‍ സിനിമ രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി വിവാഹ സത്കാരവും ഒരുക്കിയിട്ടുണ്ട്. വിവാഹത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം സ്വകാര്യ ഹോട്ടലില്‍ നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങില്‍ രമ്യ നമ്പീശന്‍, സയനോര, ഷഫ്‌ന, ശ്രിത ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഭാവനയുടെ വിവാഹത്തിന് ആശംസ നേര്‍ന്നു ബോളിവുഡ് നായികയും മുന്‍ ലോക സുന്ദരിയുമായ പ്രിയങ്ക ചോപ്ര വാട്ട്‌സ്ആപ്പ് സന്ദേശമയച്ചു.

English summary
malayalam actor bhavana and film producer naveen marriage today
topbanner

More News from this section

Subscribe by Email