Wednesday September 18th, 2019 - 5:17:pm
topbanner
Breaking News
jeevanam

നടി മാളവിക മോഹനന്‍ തെലുങ്കിലേക്ക്

suji
നടി മാളവിക മോഹനന്‍ തെലുങ്കിലേക്ക്

ദുല്‍ഖറിന്റെ നായികയായെത്തി തുടക്കം കുറിച്ച നടി മാളവിക മോഹനന്‍ തെലുങ്കിലേക്ക്. വിജയ് ദേവേരകൊണ്ട നായകനാകുന്ന ദ്വിഭാഷാ ചിത്രമായ 'ഹീറോ'യാണ് മാളവികയുടെ ആദ്യ തെലുങ്ക് ചിത്രം. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്നു. ഡല്‍ഹിയിലാണ് ചിത്രീകരണം നടക്കുക. ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ് തെലുങ്ക് എന്നീ ഭാഷകളില്‍ ചിത്രം റിലീസിനെത്തും. ആനന്ദ് അണ്ണാമലൈയുടെ ആദ്യ സംവിധാന സംരംഭമാണ് 'ഹീറോ'. 'കാക്കമുട്ടായി' എന്ന തമിഴ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയ വ്യക്തിയാണ് ആനന്ദ് അണ്ണാമലൈ. സ്‌പോര്‍ട്‌സിനെ അടിസ്ഥാനമാക്കിയുള്ള മ്യൂസിക്കല്‍ എന്റര്‍ടെയിനറാണ് 'ഹീറോ'. ചിത്രത്തില്‍ വിജയ് ദേവേരകൊണ്ട ഒരു ബൈക്ക് റേസറായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്.

ഛായാഗ്രാഹകനായ അഴഗപ്പന്‍ ആദ്യമായി സംവിധാനം ചെയ്ത 'പട്ടംപോലെ' ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായാണ് പ്രശസ്ത ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകള്‍ മാളവികയുടെ സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് ആസിഫ് അലി നായകനായ 'നിര്‍ണായകം' എന്ന ചിത്രത്തിലും മമ്മൂട്ടിയുടെ 'ദി ഗ്രേറ്റ് ഫാദറി'ലും മാളവിക ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു

 

Viral News

Read more topics: malavika mohanan,telungu
English summary
malavika mohanan to telungu
topbanner

More News from this section

Subscribe by Email