Monday September 24th, 2018 - 12:32:am
topbanner

ഹലോ, ഹലോ പാടിയാടി മലൈക അറോറ വീണ്ടും

suji
 ഹലോ, ഹലോ പാടിയാടി മലൈക അറോറ വീണ്ടും

ഛയ്യാ ഛയ്യയും, മുന്നി ബദ്‌നാം ഹുയി, അനാര്‍ക്കലി ഡിസ്‌കോ ചലി എന്നി ഡാന്‍സ് നമ്പറുകള്‍ക്ക് ശേഷം മലൈക അറോറ സൂപ്പര്‍ നൃത്തരംഗവുമായി തിരിച്ചെത്തി. വിശാല്‍ ഭരദ്വാജിന്റെ പഠാക്കയിലാണ് മലൈകയുടെ ചൂടന്‍ നൃത്തം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡാന്‍സ് നമ്പറുകളില്‍ പ്രത്യക്ഷപ്പെട്ട് കാണികളെ ഇളക്കുന്ന കാര്യത്തില്‍ പ്രമുഖയാണ് മലൈക. ഹലോ, ഹലോ എന്ന ഗാനത്തോടൊപ്പമാണ് ഇക്കുറി താരത്തിന്റെ വരവ്. കഥാപാത്രങ്ങള്‍ തമ്മില്‍ ടെലിഫോണ്‍ അതോറിറ്റിയിലെ ജോലിയെക്കുറിച്ച് സംസാരിക്കവെയാണ് ഗാനം ആരംഭിക്കുന്നത്.

വാട്‌സ്ആപ്പും, രാത്രികാല ഫോണ്‍ കോളുകളും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഹലോ, ഹലോയുടെ വരികള്‍. ഗുല്‍സാര്‍ എഴുതി ഭരദ്വാജ് സംഗീതം നല്‍കിയ ഗാനമാണിത്. രേഖ ഭരദ്വാജാണ് പാടിയത്. ഹലോ, ഹലോ പൂര്‍ണ്ണമായും മലൈകയെ മാത്രം ഉദ്ദേശിച്ച് ഒരുക്കിയ ഗാനമാണെന്ന് നിര്‍മ്മാതാവ് അജയ് കപൂര്‍ വ്യക്തമാക്കി.

പ്രമുഖ എഴുത്തുകാരന്‍ ചരണ്‍ സിംഗ് പാഥികിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് പഠാക്ക ഒരുങ്ങുന്നത്.

 

Read more topics: malaika arora dances
English summary
malaika arora dances in a tent sings about whatsapp
topbanner

More News from this section

Subscribe by Email