Tuesday May 21st, 2019 - 8:33:pm
topbanner
topbanner

ഏത് തെരഞ്ഞെടുപ്പായാലും ആളുകളെ ശാരീരികമായോ വാക്കുകള്‍ കൊണ്ടോ ആക്രമിക്കരുത്; ബിജു മേനോന് പിന്തുണയുമായി മേജര്‍ രവി

JB
ഏത് തെരഞ്ഞെടുപ്പായാലും ആളുകളെ ശാരീരികമായോ വാക്കുകള്‍ കൊണ്ടോ ആക്രമിക്കരുത്; ബിജു മേനോന് പിന്തുണയുമായി മേജര്‍ രവി

തൃശ്ശൂര്‍: നടന്‍ ബിജു മേനോന് നേരെ നടക്കുന്ന സോഷ്യല്‍ മീഡിയ ആക്രമണങ്ങളെ അദ്ദേഹം അപലപിച്ച് സംവിധായകന്‍ മേജര്‍ രവി. ഏത് തെരഞ്ഞെടുപ്പായാലും ശാരീരികമായോ വാക്കുകള്‍ കൊണ്ടോ ആളുകളെ ആക്രമിക്കരുതെന്നും സൗഹൃദത്തെ മനസിലാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം തരം താണ പ്രവൃത്തികളില്‍ നിന്ന് മാറി നില്‍ക്കണമെന്നും ബിജുമേനോന് പൂര്‍ണ പിന്തുണ നല്‍കുന്നെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സൗഹൃദവേദി സംഘടിപ്പിച്ച സുരേഷ് ഗോപിയോടൊപ്പം എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ച് ബിജു മേനോന്‍ എത്തിയത്.

സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ അത് തൃശൂരിന്റെ ഭാഗ്യമാണെന്നായിരുന്നു തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍കൂടിയായ ബിജു മേനോന്‍ പറഞ്ഞത്.തുടര്‍ന്ന് ബിജു മേനോന് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും സൈബര്‍ ആക്രമണവും ശക്തമാകുകയായിരുന്നു. നേരത്തെ ബിജുമേനോനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു.

Read more topics: major ravi, support biju menon,
English summary
major ravi support biju menon
topbanner

More News from this section

Subscribe by Email