Sunday July 22nd, 2018 - 12:00:pm
topbanner
Breaking News

മേജര്‍ രവിയുടെ ചിത്രത്തില്‍ മോഹന്‍ലാലിന് കൂട്ടായി റാണ ദുഗ്ഗബതി എത്തുന്നു

rajani
മേജര്‍ രവിയുടെ ചിത്രത്തില്‍ മോഹന്‍ലാലിന് കൂട്ടായി റാണ ദുഗ്ഗബതി എത്തുന്നു

കീര്‍ത്തിചക്രയ്ക്കും കുരുക്ഷേത്രയ്ക്കും കാണ്ഡഹാറിനും പിന്നാലെ മേജര്‍ രവിയുടെ സംവിധാന മികവില്‍ മോഹന്‍ലാലിന്റെ പട്ടാളവേഷം വീണ്ടും വരുന്നു. ഇത്തവണ മോഹന്‍ലാലിന് കൂട്ടായി ബാഹുബലിയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ തെലുങ്ക്‌നടന്‍ റാണ ദുഗ്ഗബതിയും ഉണ്ട്. മലയാളം ഹിന്ദി തെലുങ്ക് തമിഴ് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

1971 ലെ ഇന്തോപാക് യുദ്ധത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ റാണ ഒരു സൈനികനെയാണ് അവതരിപ്പിക്കുക . ആദ്യചിത്രമായ കീര്‍ത്തീചക്രയില്‍ ജീവ എത്തിയത് മലയാളികള്‍ക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു. തൊട്ടുപിന്നാലെ രവി മരിയ കുരുക്ഷേത്രത്തില്‍ അഭിനയിച്ചിരുന്നു.

കാണ്ഡഹാറില്‍ അമിതാഭ് ബച്ചനും തമിഴ്താരം ഗണേഷ് വെങ്കിട്ര രാമന്‍ എന്നിവരും അഭിനയിച്ചിരുന്നു. പൃഥ്വിരാജ് നായകനായ പിക്കറ്റ് 43 യില്‍ ബോളിവുഡ് ജാവേദ് ജഫ്രിയെയും മേജര്‍രവി ഉപയോഗിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ സിനിമയില്‍ റാണ ദുഗ്ഗബതിയെ ചേര്‍ക്കാന്‍ നീക്കം നടത്തുന്നത്.

എ.എസ്.പി മെറിന്‍ ജോസഫ് സോഷ്യല്‍ മീഡിയയിൽ വീണ്ടും താരമാകുന്നു

മുഖ്യമന്ത്രിയുടെ ശബരിമല സന്ദര്‍ശനം റദ്ദാക്കി; പിന്നില്‍ സാക്ഷാല്‍ അയ്യപ്പനെന്ന് പിസി ജോര്‍ജ്

നയന്‍സും പ്രഭുദേവയും വിവാഹ ബന്ധം പിരിഞ്ഞ രഹസ്യം ഒടുവില്‍ പുറത്തായി

 

 

English summary
major ravi new film rana dugabathi
topbanner

More News from this section

Subscribe by Email