പട്ടാള സിനിമകളുടെ സംവിധായകന് മേജര്‍ രവി ആദ്യമായി പ്രണയ കഥയുമായി എത്തുന്നു. ചിത്രത്തില്‍ യുവനടന് നിവിന്‍ പോളിയാണ് നായകനാകുന്നത്.നിവിനെ കൂടാതെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടാവുമെന്ന് മേജര്‍രവി പറഞ്ഞു.
യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കുന്നത്. പിക്കറ്റ് 43 എന്ന തന്റെ സിനിമയ്ക്ക് കാമറ ചലിപ്പിച്ച ജോമോന് ടി.ജോണ്‍ ആയിരിക്കും ഈ സിനിമയ്ക്കും കാമറ ചലിപ്പിക്കുക. ഗോപീ സുന്ദറാണ് സംഗീത സംവിധായകന്. ഈ വര്‍ഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി.